Connect with us

ഭാര്യയോട് വിവാഹേതര ബന്ധത്തെപറ്റി സംസാരിക്കാറുണ്ട് ,സന്തോഷം ലഭിക്കുമെങ്കിൽ നിനക്കിഷ്മുള്ള ആളുടെ കൂടെ സമയം ചെലവഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ; മനസ്സ് തുറന്ന് ജിയോ ബേബി!

Movies

ഭാര്യയോട് വിവാഹേതര ബന്ധത്തെപറ്റി സംസാരിക്കാറുണ്ട് ,സന്തോഷം ലഭിക്കുമെങ്കിൽ നിനക്കിഷ്മുള്ള ആളുടെ കൂടെ സമയം ചെലവഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ; മനസ്സ് തുറന്ന് ജിയോ ബേബി!

ഭാര്യയോട് വിവാഹേതര ബന്ധത്തെപറ്റി സംസാരിക്കാറുണ്ട് ,സന്തോഷം ലഭിക്കുമെങ്കിൽ നിനക്കിഷ്മുള്ള ആളുടെ കൂടെ സമയം ചെലവഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ട് ; മനസ്സ് തുറന്ന് ജിയോ ബേബി!

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ മലയായികൾക്ക് സമ്മാനിച്ച സംവിധയകനാണ് ജിയോ ബേബി
മലയാള സിനിമയിലെ സ്ത്രീപക്ഷ സിനിമകളിൽ മാറ്റത്തിന് തുടക്കം കുറിച്ച് ജിയോ ബേബി. സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ ശ്രീധന്യ കാറ്ററിം​ഗ് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുക്കളയ്ക്കും ഭക്ഷണത്തിനും ജിയോ വലിയ പ്രസക്തിയാണ് ജിയോ ബേബിയുടെ സിനിമകളിൽ ഉള്ളതെന്നാണ് സിനിമാ പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. സിനിമകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജിയോ ബേബി തുറന്നു പറയാറുമുണ്ട്.

ഇപ്പോഴിതാ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ജിയോ ബേബി. വിവാഹ ബന്ധങ്ങളിലാണ് സ്വാതന്ത്ര്യക്കുറവുള്ളതെന്നും ഇഷ്ടമുള്ളയാളെ സ്നേഹിക്കാൻ വിവാഹം തടസ്സമാണെന്നും ജിയോ ബേബി പറയുന്നു.


തന്റെ ഭാര്യയോട് വിവാഹേതര ബന്ധത്തെപറ്റി സംസാരിക്കാറുണ്ടെന്നും സന്തോഷം ലഭിക്കുമെങ്കിൽ നിനക്കിഷ്മുള്ള ആളുടെ കൂടെ സമയം ചെലവഴിച്ചോ എന്ന് പറഞ്ഞിട്ടുണ്ടെന്നും ജിയോ ബേബി ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞു.റിലേഷൻഷിപ്പിലെ സ്വാതന്ത്ര്യം എന്താണ്. എനിക്ക് തോന്നുന്നു റിലേഷൻഷിപ്പിലാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നതെന്ന്. കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ ആരെയും പ്രണയിക്കാൻ പോലും പറ്റാത്ത സ്വാതന്ത്ര്യമില്ലായ്മ. എല്ലാവരും പ്രണയിക്കുന്നുണ്ട്. പക്ഷെ അതാരും അറിയാൻ പാടില്ല.

കുട്ടികളുടെ കാര്യത്തിലും അതെ. കുട്ടികളോട് നമ്മൾ എന്തെല്ലാം നോ ആണ് പറയുന്നതെന്ന് മനസ്സിലാക്കിയെടുക്കണമെങ്കിൽ തന്നെ കുറച്ച് സമയമെടുക്കും. എല്ലാ തരത്തിലും സ്വാതന്ത്ര്യമില്ലായ്മയുടെ വലിയൊരു ലോകത്താണ് ജീവിക്കുന്നത്’ഞാനെപ്പോഴും റിലേഷൻഷിപ്പിലെ ഫ്രീഡത്തെക്കുറിച്ച് ആലോചിക്കാറുണ്ട്. ഒരു ബന്ധത്തിനകത്ത് നമുക്ക് സ്വാതന്ത്ര്യം ഉണ്ടാവുമ്പോഴാണ് സത്യം പറഞ്ഞാൽ സ്നേ​ഹം കൂടുക. സംസാരിച്ച് സംസാരിച്ചും വഴക്കുണ്ടാക്കിയും ബീന (ഭാര്യ) ഇപ്പോൾ ഇതേക്കുറിച്ച് വളരെ ബോധവതിയാണ്. ഞങ്ങളിപ്പോൾ സംസാരിക്കുന്നത് വിവാ​ഹേതര ബന്ധത്തെക്കുറിച്ചൊക്കെയാണ്. എനിക്ക് ഒരു വിവാഹേതര ബന്ധം ഉണ്ടായാൽ എന്ത് ചെയ്യും എന്നൊക്കെ. അത് അങ്ങോട്ടും ഇങ്ങോട്ടും പറയണമെന്നാെക്കെയുള്ള രീതിയിലോട്ട് ഞങ്ങൾ എത്തുന്നുണ്ട്’

മുന്നേ ഒരു രണ്ട് മാസത്തേ പരിചയമേ ഉള്ളൂ. കല്യാണം കഴിക്കുന്നു. ഞങ്ങൾക്ക് കുട്ടികളുണ്ടാവുന്നു. ഞാനായിരിക്കില്ല നിന്റെ പെർഫെക്ട് പാർട്ണർ എന്ന് ഞാൻ ബീനയോട് പറയാറുണ്ട്. നമ്മൾ ഭാരത് മാട്രിമോണിയലിൽ കണ്ടുമുട്ടിയ രണ്ട് മനുഷ്യരാണ്. നമ്മുടെ താൽപര്യങ്ങൾ വ്യത്യസ്തമാവാം. അതിനാൽ നിനക്ക് കറക്ട് ആയി കണക്ട് ആവുന്ന ഒരു മനുഷ്യനെ നീ കണ്ടെത്തി പ്രേമിക്കു, കല്യാണം കഴിക്കേണ്ട. കല്യാണം ഒരു അബദ്ധമാണല്ലോ’

‘സ്വാതന്ത്ര്യമില്ലായ്മയിലേക്ക് നമ്മൾ കരാർ എഴുതിക്കൊടുത്തിട്ട് കേറിച്ചെല്ലുന്നതാണ്. ഹാപ്പിനെസ് കിട്ടുമെങ്കിൽ നിനക്ക് അയാളുടെ കൂടെ സമയം ചെലവഴിക്കാമല്ലോ’ എന്ന് പറയാറുണ്ടെന്നും ജിയോ ബേബി വ്യക്തമാക്കി. എനിക്കൊരാളെ പ്രേമിക്കാൻ തോന്നുന്നുണ്ടെന്ന് ഭാര്യയുടെ മെസേജ് വരാറുണ്ടെന്നും ഡു ഇറ്റ് എന്നാണ് താൻ പറയാറെന്നും ജിയോ ബേബി പറഞ്ഞു.

Continue Reading

More in Movies

Trending

Recent

To Top