Connect with us

ആ ഒരു സമയത്ത് എന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു ; ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു ; സുരേഷ് ഗോപിയെ കുറിച്ച് അശ്വതി!

Movies

ആ ഒരു സമയത്ത് എന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു ; ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു ; സുരേഷ് ഗോപിയെ കുറിച്ച് അശ്വതി!

ആ ഒരു സമയത്ത് എന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു ; ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു ; സുരേഷ് ഗോപിയെ കുറിച്ച് അശ്വതി!

നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് മലയാളികൾക്ക് സുപരിച്ചതായാണ് . സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരമാണ് അശ്വതി . തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും കരിയര്‍ സംബന്ധമായ വിഷയങ്ങളും അശ്വതി നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്

. ഇപ്പോൾ ഒരു നിർണായക ഘട്ടത്തിൽ സുരേഷ് ​ഗോപി കാണിച്ച കരുതലിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അശ്വതി ശ്രീകാന്ത്. ഒരു ഓൺലൈൻ മാധ്യമത്തിന്റെ സുരേഷ് ഗോപി ഫാൻസ്‌ മീറ്റ് എന്ന പരിപാടിയിലാണ് ഷോയുടെ അവതാരക കൂടിയായ അശ്വതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.

തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ പലവട്ടം അശ്വതിക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. അത്തരത്തിൽ സൈബർ ആക്രമണം നടന്നപ്പോൾ സുരേഷ് നൽകിയ പിന്തുണയെക്കുറിച്ചാണ് അശ്വതി പറയുന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുന്ന സമയത്ത് സുരേഷ് ഗോപി തന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയും ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു എന്നാണ് അശ്വതി പറഞ്ഞത്.

കുറച്ചു കാലം മുൻപ് സോഷ്യൽ മീഡിയയിൽ ഒരു സൈബർ അറ്റാക്ക് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു സംഭവം തനിക്കെതിരെ നടന്നിരുന്നെന്നും താൻ അതിന് മറുപടി കൊടുക്കുകയും ആ മറുപടി വൈറലാവുകയും ചെയ്ത സമയത്ത് താൻ ജോലി ചെയ്‌തിരുന്ന ചാനലിൽ വിളിച്ച് അവിടെ നിന്ന് നമ്പർ എടുത്ത് തന്നെ അദ്ദേഹം വിളിക്കുകയായിരുന്നുവെന്നും ഞങ്ങളൊക്കെ കൂടെയുണ്ട്. ധൈര്യമായിട്ടിരിക്കു എന്നും പറയുകയും ചെയ്തെന്ന് അസ്വതി പറഞ്ഞു.തന്റെ ആ മറുപടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു. ആ മൊമന്റ് തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്നും അശ്വതി പറഞ്ഞു. അന്ന് അങ്ങനെ ഒരു പിന്തുണ വേണ്ടി വരും എന്ന് തോന്നിയാണ് അങ്ങനെ നമ്പർ തിരഞ്ഞെടുത്ത് വിളിച്ചതെന്ന് സുരേഷ് ഗോപിയും പറഞ്ഞു. പലരും അത് ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകും എന്നാൽ തനിക്ക് അത് ചെയ്യാൻ പറ്റി. അത്രയേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. അശ്വതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഒരാൾ മോശം കമന്റ് ഇടുകയായിരുന്നു.

അതിനാണ് അശ്വതി മറുപടി കൊടുത്തത്.അതുപോലെ തന്നെ ഈ അടുത്ത് വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി അശ്വതി രം​ഗത്തെത്തിയിരുന്നു. ഇന്ന് ഇൻബോക്‌സിലും കമന്റ് ബോക്‌സിലും ഏറ്റവും കൂടുതൽ വന്ന മെസേജ് കാൽ കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്.., എന്തൊരാകാംഷ എന്ന് തുടങ്ങുന്ന ഒരു പോസ്റ്റാണ് അശ്വതി പോസ്റ്റ് ചെയ്തത്.
ഇന്ന് ഇൻബോക്‌സിലും കമന്റ് ബോക്‌സിലും ഏറ്റവും കൂടുതൽ വന്ന മെസേജ് കാൽ കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്.., എന്തൊരാകാംഷ !!

അലമാരയിൽ ഇഷ്‌ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടിൽ അല്ലായിരുന്നു എന്ന് മാത്രം.തുറിച്ച് നോട്ടവും വെർബൽ റേപ്പും ഇല്ലാത്ത നാടുകളിൽ..,ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളിൽ..,വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളിൽ..,കുറഞ്ഞ വസ്ത്രം ബലാൽസംഗത്തിനു ന്യായീകരണമാവാത്ത നാടുകളിൽമഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനൽ ചൂടിൽ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളിൽ..,

ഷോർട് ഇട്ട മകളെ കണ്ടാൽ കുടുംബത്തിന്റെ അഭിമാനം തകർന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളിൽ..,
വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോർത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളിൽ..,
കണ്ട് നിറഞ്ഞവരുടെ നാടുകളിൽ..,അത് സായിപ്പിന്റെ നാട് മാത്രമല്ല.വേറെയും ഒരുപാട് നാടുകൾ ഉണ്ട് ഭൂപടത്തിൽ. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങൾ ഉണ്ട്. മൂല്യങ്ങൾ ഉണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top