News
നിയന്ത്രണംവിട്ട കാര്‍ ഇടിച്ച ജീപ്പ് പാഞ്ഞ് കയറി; പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിംഗിന് ദാരുണാന്ത്യം
നിയന്ത്രണംവിട്ട കാര്‍ ഇടിച്ച ജീപ്പ് പാഞ്ഞ് കയറി; പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിംഗിന് ദാരുണാന്ത്യം
പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിംഗ് അന്തരിച്ചു. ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം എന്നാണ് വിവരം.
നിയന്ത്രണംവിട്ട ഒരു കാര്‍ ജീപ്പിലിടിക്കുകയും ഈ ജീപ്പ് നിര്‍വെയര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ പാഞ്ഞുകയറുകയുമായിരുന്നെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇടിയുടെ ശക്തിയില്‍ ഗായകന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍വെയറിന്റെ മരണം മെല്‍ബണിലെ ഇന്ത്യന്‍ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
മൈ ടേണ്‍ എന്ന ആല്‍ബത്തിലെ തേരേ ബിനാ എന്ന ഗാനമാണ് നിര്‍വെയറിനെ ശ്രദ്ധേയനാക്കിയത്. ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ഗാനങ്ങള്‍. ഇതില്‍ ഹിക്ക് തോക് കേ ഗുര്‍ലേ അക്തറുമായി ചേര്‍ന്നാണ് നിര്‍മിച്ചത്.