Connect with us

ഷാരൂഖ് ഖാൻ മനീഷയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന രംഗം ?; ദിൽ സേ സിനിമയുടെ ക്‌ളൈമാക്‌സിലെ വെട്ടിത്തിരുത്തലുകൾ ; മണിരത്നത്തിനെ ചൊടിപ്പിച്ച സംഭവം!

News

ഷാരൂഖ് ഖാൻ മനീഷയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന രംഗം ?; ദിൽ സേ സിനിമയുടെ ക്‌ളൈമാക്‌സിലെ വെട്ടിത്തിരുത്തലുകൾ ; മണിരത്നത്തിനെ ചൊടിപ്പിച്ച സംഭവം!

ഷാരൂഖ് ഖാൻ മനീഷയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന രംഗം ?; ദിൽ സേ സിനിമയുടെ ക്‌ളൈമാക്‌സിലെ വെട്ടിത്തിരുത്തലുകൾ ; മണിരത്നത്തിനെ ചൊടിപ്പിച്ച സംഭവം!

ഷാരൂഖ് ഖാൻ നായകനായ എല്ലാ പ്രണയ സിനിമകളും മലയാളികളും ആഘോഷിക്കാറുണ്ട് . അതിൽ ഇന്നും മലയാളികളുടെയും സ്റ്റാറ്റസുകളിലും പ്രണയ എഴുത്തുകളിലും നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ദിൽ സേ .

മണിരത്‌നത്തിന്റെ സംവിധാനവും ഷാരൂഖിന്റെ അഭിനയവും കൂടി ചേർന്നപ്പോൾ ജന്മം എടുത്തത് എക്കാലത്തേക്കും ആഘോഷിക്കാൻ സാധിക്കുന്ന സിനിമയാണ്. എന്നാൽ മണിരത്നത്തിനൊപ്പമുള്ള ഷാരൂഖിന്റെ ഏക ചിത്രമായിരുന്നു ദിൽ സേ . ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയുമാണ് പ്രധാന കഥാപാത്രങ്ങളായ ചിത്രം ബോക്സ് ഓഫീസിൽ വലിയ തരംഗം തീർത്തിരുന്നു. ഇന്നും ബോളിവുഡിലെ കൾട്ട് ക്ലാസിക് ആയി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിലൂടെയാണ് പ്രീതി സിന്റ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

1998 ൽ പുറത്തിറങ്ങിയ ചിത്രം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും മറ്റ് നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. എ ആർ റഹ്മാൻ ആണ് സിനിമയിൽ സംഗീത സംവിധാനും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രമായി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടെങ്കിലും ചിത്രത്തിന്റെ നിർമാതാക്കൾ അതിന്റെ ക്‌ളൈമാക്‌സിനെ കുറിച്ച് ആശങ്ക അധികമായിരുന്നു. അന്ന് ദിൽ സേയിലെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ഡാൻസ് നമ്പർ ആയ ‘ചയ്യ ചയ്യ’ ഗാനമായിരുന്നു.

സിനിമയുടെ ആദ്യ അരമണിക്കൂറിൽ ഗാനം വന്നാൽ, പ്രേക്ഷകർ ഗാനം കണ്ട ശേഷം തിയേറ്റർ വിട്ടുപോയേക്കാമെന്നും അത് തിയേറ്ററിലെ ലഘുഭക്ഷണ വിതരണത്തെ ഉൾപ്പെടെ ബാധിക്കുമെന്നും നിർമ്മാതാക്കളും വിതരണക്കാരും പേടിച്ചിരുന്നു. അങ്ങനെ സിനിമയുടെ അവസാനത്തിലും ആ ഗാന രംഗം ഉൾപ്പെടുത്താമെന്ന ആശയവുമായി അവർ രംഗത്തെത്തി.

ഷാരൂഖും മനീഷ കൊയ്‌രാളയും പരസ്പരം കെട്ടിപ്പിടിച്ചു മരിക്കുന്ന രംഗത്തിന് ശേഷം വീണ്ടും ‘ചയ്യ ചയ്യ’ ഗാനം ഉൾപ്പെടുത്താമെന്ന് സഹനിർമ്മാതാവ് ഭരത് ഷാ നിർദ്ദേശിച്ചു. എന്നാൽ ഈ നിർദ്ദേശം മണിരത്നത്തെ ചൊടിപ്പിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന് ആദ്യം ലഭിച്ച പ്രതികരണം വളരെ മോശമായിരുന്നു എന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

“ഷാരൂഖ് ഖാൻ കൊല്ലപ്പെടുന്നത് ശരിയായില്ലെന്ന് വിതരണക്കാർക്ക് തോന്നി. സിനിമയിലെ അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യം കാരണം പ്രേക്ഷകർ ചിത്രത്തെ തള്ളിക്കളയുകയാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ എല്ലാവരും പരിഭ്രാന്തരായി,’

‘ഭാരത് ഷാ എന്നോട് പറഞ്ഞു, ‘നമ്മൾ ഒരു വലിയ തെറ്റ് ചെയ്തു. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുണ്ട്.. ഷാരൂഖും മനീഷ കൊയ്രാളയും പരസ്പരം കെട്ടിപ്പിടിക്കുന്ന നിമിഷം, ബോംബ് പൊട്ടുന്ന ഭാഗം വെട്ടിമാറ്റി അവിടെ ‘ചയ്യ ചയ്യ’ ഗാനം ചേർക്കാം. ചിത്രത്തിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിതെന്നും രണ്ടുതവണ കണ്ടാൽ പ്രേക്ഷകർ സന്തോഷിക്കുമെന്നും അദ്ദേഹം ന്യായീകരിച്ചു.’ രാം ഗോപാൽ വർമ്മ പറഞ്ഞു.

എന്നാൽ ഇത് മണി രത്നത്തെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടെന്ന് രാം ഗോപാൽ വർമ്മ പറയുന്നു. ‘ഈ നിർദേശം കേട്ടതോടെ മണിക്ക് ദേഷ്യം വന്നു. ‘ഷാരൂഖ് ഖാന് മനീഷ കൊയ്‌രാളയെ കെട്ടിപ്പിടിച്ച് എങ്ങനെ മലൈക അറോറയെ സങ്കൽപ്പിക്കാൻ കഴിയും?’ എന്ന സാധുവായ ഒരു ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചു.’

എന്നാൽ ഇത് ഷായോട് പറഞ്ഞപ്പോൾ, നിങ്ങൾ ഇതിനെക്കുറിച്ച് മുമ്പ് ചിന്തിക്കേണ്ടതായിരുന്നു. പ്രേക്ഷകർ അധികം ചിന്തിക്കില്ലെന്ന് അദ്ദേഹത്തോട് പറയുക. അവർ രണ്ടു തവണ പാട്ട് കാണുകയും അതിൽ സന്തോഷിക്കുകയും ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാം ഗോപാൽ വർമ്മ പറയുന്നു.

ചിത്രത്തിന്റെ പ്രിന്റുകൾ തീയറ്ററുകളിലേക്ക് അയയ്‌ക്കുന്ന സമയമായിരുന്നു അത്, സിനിമ റിലീസ് ആയതിനാൽ, ചിത്രത്തിന്റെ ഓൺ-ഗ്രൗണ്ട് റിലീസ് കൈകാര്യം ചെയ്യുന്ന പ്രാദേശിക തീയറ്റർ ഉടമകളും വിതരണക്കാരുമായിരുന്നു എഡിറ്റിംഗ് നടത്തേണ്ടത്. തിയേറ്ററുകാർ അത് ചെയ്തോ എന്ന് തനിക്കറിയില്ല എന്നാൽ അക്കാലത്ത് അത് വലിയ ചർച്ച ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

about sharookhan

More in News

Trending

Recent

To Top