News
സീരിയൽ ലൊക്കേഷൻ മാറ്റിയപ്പോൾ സമാധാനം പോയത് ഭാര്യ അര്‍ച്ചനയ്ക്കാണ് ; വഴക്കിനിടയിൽ ഭാര്യ ഇടിക്കും; ഒടുവിൽ ചതഞ്ഞ കൈയ്യുടെ ഫോട്ടോ അമ്മയ്ക്ക് അയക്കും…; ശ്രീജിത്ത് വിജയ് പറയുന്നു..!
സീരിയൽ ലൊക്കേഷൻ മാറ്റിയപ്പോൾ സമാധാനം പോയത് ഭാര്യ അര്‍ച്ചനയ്ക്കാണ് ; വഴക്കിനിടയിൽ ഭാര്യ ഇടിക്കും; ഒടുവിൽ ചതഞ്ഞ കൈയ്യുടെ ഫോട്ടോ അമ്മയ്ക്ക് അയക്കും…; ശ്രീജിത്ത് വിജയ് പറയുന്നു..!
രതിനിര്‍വ്വേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് ശ്രീജിത്ത് വിജയ്. ആദ്യ സിനിമ കൊണ്ട് തന്നെ മലയാളി യുവാക്കുകളുടെ അസൂയ നേടിയെടുത്ത നടൻ കൂടിയാണ് ശ്രീജിത്ത് വിജയ്. ഇടയ്ക്ക് സിനിമയിലും സീരിയലിലുമൊക്കെ ശ്രീജിത്ത് അഭിനയിച്ചിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
നിലവിൽ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന സീരിയലാണ് ശ്രീജിത്ത് അഭിനയിക്കുന്നത്. അതേ സമയം തന്റെ കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോള്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ അര്‍ച്ചനയുടെ കൂടെയാണ് ശ്രീജിത്ത് വിശേഷങ്ങള്‍ പറഞ്ഞത്.
ശ്രീജീത്ത് നായകനായി അഭിനയിക്കുന്ന അമ്മ മകള്‍ സീരിയലിന്റെ ലൊക്കേഷന്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റി. ഇതോടെ തനിക്ക് സമാധാനമായെന്നാണ് ശ്രീജിത്ത് പറയുന്നത് . അത്രയും യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിഞ്ഞു. എന്നാല്‍ ഞാന്‍ വീട്ടില്‍ വന്നതോടെ ഭാര്യ അര്‍ച്ചനയ്ക്കാണ് സമാധാനമില്ലാതായത്. കുക്കിംഗൊക്കെ ഇപ്പോള്‍ കൂടുതലാണ്. അല്ലെങ്കില്‍ 15 ദിവസം ഞാനില്ലാതെയിരിക്കുമ്പോള്‍ ഒരു സമാധാനമായിരുന്നുവെന്നും ശ്രീജിത്ത് പറയുന്നു.
എനിക്ക് അമ്മ എങ്ങനെയാണോ അതുപോലെയാണ് ശ്രീജിത്തെന്ന് അര്‍ച്ചന പറയുന്നു. ശ്രീജിത്ത് നിസാരമായ കാര്യങ്ങള്‍ പോലും ചോദിക്കുമ്പോള്‍ എനിക്ക് അമ്മയെപ്പോലെയാണ് തോന്നാറുള്ളത്. എന്റെ അമ്മ എന്താണോ പറയുന്നത് അതേ മറുപടിയാണ് ശ്രീജിത്തും പറയുന്നതെന്ന് അര്‍ച്ചന സൂചിപ്പിച്ചു. എന്നാല്‍ പിന്നില്‍ നിന്നൊരു പുഷ് കൊടുത്താല്‍ മാത്രമേ അര്‍ച്ചന കൃത്യമായി പോവുകയുള്ളു എന്നായിരുന്നു ശ്രീജിത്തിന്റെ കമന്റ്.
ശ്രീജിത്തിന് ദേഷ്യം വന്നാല്‍ കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ എടുത്ത് എറിയുമെന്നും അഭിമുഖത്തിനിടയില്‍ അര്‍ച്ചന പറയുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും അടിയായി കഴിഞ്ഞാല്‍ ഇവളെന്നെ ഇടിക്കുമെന്ന് ശ്രീജിത്ത് പറയുന്നു. പിന്നാലെ അര്‍ച്ചനെ എന്നെ ഇടിച്ചെന്ന് പറഞ്ഞ് തന്റെ അമ്മയ്ക്ക് ഫോട്ടോ എടുത്തു കൊടുക്കുമെന്ന് അര്‍ച്ചനയും പറയുന്നു. ഇടി കിട്ടി കഴിയുമ്പോള്‍ കൈയ്യില്‍ ചതഞ്ഞ പാടൊക്കെ വരുമല്ലോ, പിന്നെ നഖം കൊണ്ട് മാന്തും, അതൊക്കെ ഫോട്ടോ എടുത്തിട്ട് മോള് ഇതൊക്കെയാണ് ചെയ്യുന്നതെന്ന് പറഞ്ഞ് അമ്മയ്ക്ക് കൊടുക്കുമെന്ന് നടന്‍ പറയുന്നു.
ശ്രീജിത്ത് ഭയങ്കര ടെന്‍ഷനുള്ള ആളാണെന്നാണ് അര്‍ച്ചന പറയുന്നത്. എന്ത് ചെറിയ കാര്യം ആണെങ്കിലും ടെന്‍ഷനാവും. കല്യാണത്തിന്റെ അന്ന് രണ്ടാള്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. അര്‍ച്ചന ഭയങ്കര ഫ്രീയാണ്. അടുത്ത ജന്മത്തില്‍ അവളെ പോലെ ആവണമെന്ന് ഞാന്‍ പറയാറുണ്ടെന്ന് ശ്രീജിത്ത് സൂചിപ്പിക്കുന്നു. കല്യാണത്തിന് മാസങ്ങള്‍ക്ക് മുന്‍പേ ആള്‍ക്ക് ടെന്‍ഷന്‍ തുടങ്ങി. എല്ലാം പെര്‍ഫെക്ട് ആയിട്ട് ചെയ്യണമെന്നുള്ളത് കൊണ്ടാണ് ഇതെന്നും നടന്‍ പറഞ്ഞു.
about sreejith