‘വ്യത്യസ്ത വന്‍കരകളില്‍നിന്നാണ് ഞങ്ങള്‍ മടങ്ങുന്നത്. പക്ഷേ, ചെന്നുചേരാനുള്ള ഇടം എപ്പോഴും തമിഴ്നാടുതന്നെ’; അപ്രതീക്ഷിത സമാഗമം ആരാധകരെ അറിയിച്ച് എആര്‍ റഹ്മാന്

ഭാഷഭേദമന്യേ നിരവധി ആരാധകരുള്ള സംഗീത സംവിധായകരാണ് ഇളയരാജയും എആര്‍ റഹ്മാനും. ഇപ്പോഴിതാ രണ്ടു വന്‍കരകളില്‍ സംഗീതപര്യടനം കഴിഞ്ഞെത്തിയ ഇളയരാജയും എആര്‍ റഹ്മാനും ചെന്നൈ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിരിക്കകുയാണ്.
വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് റഹ്മാന് തന്നെയാണ് ഈ അപ്രതീക്ഷിത സമാഗമം ആരാധകരെ അറിയിച്ചത്. പിന്നാലെ കമന്റുകളുമായും നിരവധി പേരാണ് രംഗത്തെത്തിയത്.
‘വ്യത്യസ്ത വന്‍കരകളില്‍നിന്നാണ് ഞങ്ങള്‍ മടങ്ങുന്നത്. പക്ഷേ, ചെന്നുചേരാനുള്ള ഇടം എപ്പോഴും തമിഴ്നാടുതന്നെ’. വിമാനത്താവളത്തിലെ വാഹനത്തില്‍ ഇളയരാജയ്ക്കൊപ്പം യാത്രചെയ്യുന്ന വീഡിയോയുടെ താഴെ റഹ്മാന് എഴുതി. ആരാധകര്‍ ആഹ്ലാദത്തോടെ അത് ഏറ്റെടുക്കുകയും ചെയ്തു.
യു.എസ്.എ.യിലും കാനഡയിലും സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ പോയതായിരുന്നു റഹ്മാന്. കാനഡയില്‍ ഒരു തെരുവിന് സ്വന്തംപേരിടുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്നിന്നാണ് ഇളയരാജ എത്തുന്നത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...