News
ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് സെ ക്‌സ്, തന്റെ ഇപ്പോഴത്തെ ഒബ്‌സഷനും സെ ക്‌സ് ആണ്; അതീവ ഗ്ലാമറസ് ലുക്കില്‍ വീഡിയോയുമായി 64കാരിയായ മഡോണ
ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് സെ ക്‌സ്, തന്റെ ഇപ്പോഴത്തെ ഒബ്‌സഷനും സെ ക്‌സ് ആണ്; അതീവ ഗ്ലാമറസ് ലുക്കില്‍ വീഡിയോയുമായി 64കാരിയായ മഡോണ
ലോകത്ത് നിരവധി ആരാധകരുള്ള പോപ് ഐക്കനാണ് മഡോണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാരിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വിശേഷം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
തനിക്ക് സെ ക്‌സിനോടുള്ള അടങ്ങാത്ത താല്‍പ്പര്യത്തേക്കുറിച്ചാണ് മഡോണ തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ ഇപ്പോഴത്തെ ഒബ്‌സഷന്‍ സെ ക്‌സ് ആണെന്നാണ് 64കാരിയായ മഡോണ പറഞ്ഞത്. ആരാധകരുടെ 50 ചോദ്യങ്ങള്‍ക്ക് യൂട്യൂബ് വിഡിയോയിലൂടെ ഉത്തരം നല്‍കുകയായിരുന്നു താരം. സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയത്.
ഫൈനലി ഇനഫ് ടോക്; 50 ക്വസ്റ്റിയന്‍സ് വിത്ത് മഡോണ എന്ന തലക്കെട്ടിലാണ് വിഡിയോ. താരത്തിന്റെ റീമിക്‌സ് കളക്ഷനായ ഫൈനലി ഇനഫ് ലവ്; 50 നമ്പര്‍ വണ്‍സ് എന്ന വിഡിയോ റിലീസ് ചെയ്തതിനു പിന്നാലെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി താരം എത്തിയത്. താരത്തിന്റെ ഫാം ഹൗസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
കൂടുതല്‍ ചോദ്യങ്ങള്‍ക്കും സെ ക്‌സ് എന്ന ഉത്തരമാണ് മഡോണ നല്‍കിയത്. ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് താരത്തിന്റെ ഉത്തരം സെ ക്‌സ് എന്നായിരുന്നു. കൂടാതെ ഏറ്റവും കുറ്റബോധമുണ്ടാക്കുന്ന ആനന്ദം എന്താണെന്നും കരിയറിന്റെ വിജയത്തിനുള്ള കാരണം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്കെല്ലാം സെ ക്‌സ് എന്നാണ് മഡോണ മറുപടി പറഞ്ഞത്. ഇനിയുള്ള ജീവിതത്തില്‍ ഉപയോഗിക്കാനുള്ള ഒരു ഫാഷന്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിലുള്ള തന്റെ വൈബ്രേറ്റര്‍ നെക്ലസ് എന്നാണ് പറഞ്ഞത്.
തന്റെ രണ്ടു വിവാഹങ്ങളിലാണ് ജീവിതത്തില്‍ കുറ്റബോധമുള്ളത് എന്നാണ് മഡോണയുടെ വാക്കുകള്‍. 1985 ല്‍ സീന്‍ പെന്നിനെയാണ് മഡോണ ആദ്യമായി വിവാഹം ചെയ്തത്. 1989ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് 200ല്‍ ഗയ് റിറ്റ്ചിയെ വിവാഹം ചെയ്തു. എട്ട് വര്‍ഷമാണ് ഈ ബന്ധം നീണ്ടു നിന്നത്. വളരെ രസകരമായ നിരവധി ഉത്തരങ്ങളും താരം നല്‍കുന്നുണ്ട്. ഗായിക ആയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് സ്‌കൂള്‍ ടീച്ചര്‍ എന്നാണ് മറുപടി പറഞ്ഞത്. ബ്രിഡ്‌നി സ്പിയേഴ്‌സുമായി വീണ്ടും പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും താരം പറയുന്നു.
