സുമിത്രയുടെ ഇളയ മകൾ ശീതളിൻ്റെ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോൾ ശ്രീനിലയം വീട്ടിൽ. ശീതളിനെ ആൺ സുഹൃത്തിനൊപ്പം ബീച്ചിൽ വെച്ച് പ്രതീഷ് കണ്ടിരുന്നു. വീട്ടിലെത്തിയ പ്രതീഷ് ശീതളിനെ ചോദ്യം ചെയ്തപ്പോൾ ആദ്യമൊന്നും താനാണെന്ന് സമ്മതിക്കാൻ ശീതൾ തയ്യാറായില്ല.
ഇതിൽ ദേഷ്യം വന്നതോടെ പ്രതീഷ് ശീതളിനെ തല്ലുകയും വീട്ടിലെ മറ്റുള്ളവരോടും ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ സച്ചിനുമായി താൻ പ്രണയത്തിലാണെന്നും അവനെ മറക്കാൻ സാധിക്കില്ലെന്നും ശീതൾ പറഞ്ഞു.
എന്നാൽ, മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണ് സച്ചിൻ. സുമിത്രയ്ക്ക് ഇക്കാര്യം അറിയാവുന്നതും ആയിരുന്നു. സുമിത്ര ഇക്കാര്യം വീട്ടിൽ പറയുമ്പോൾ എല്ലാവരും ഞെട്ടിത്തരിക്കുകയാണ്. എന്തായാലും ഇനിയുള്ള എപ്പിസോഡുകളിൽ എന്തായിരിക്കും പരമ്പരയിൽ സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. അനിരുദ്ധിനെ അപായപ്പെടുത്തിയതാണ് ഇന്നത്തെ എപ്പിസോഡ്..
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...