Malayalam
റോബിൻ ജനുവിനല്ല, ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നു.. ഒന്നും ചെയ്യാതെ സാഹചര്യം മുതലാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി
റോബിൻ ജനുവിനല്ല, ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നു.. ഒന്നും ചെയ്യാതെ സാഹചര്യം മുതലാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി
‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.
നടി നിത്യമേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടെന്നും ഇക്കാര്യം താരത്തെ അറിയിച്ചിട്ടുണ്ടെന്നും സന്തോഷ് വർക്കി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുവാവിന്റെ ഭാഗത്ത് നിന്നും വർഷങ്ങളായി ശല്യം ഉണ്ടായെന്നും സഹിക്കാന്‍ കഴിയാതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനെ കുറിച്ചടക്കം അലോചിച്ചെന്നും വ്യക്തമാക്കി നിത്യമേനോന് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കെല്ലാം ശേഷം ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് ആരാധകർക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
ബിഗ് ബോസ് സീസണ് 4 കഴിഞ്ഞയുടന്‍ തന്നെ അടുത്ത സീസണിലേക്ക് ആരൊക്കെ എന്നുള്ള ചർച്ചകളും ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചിരുന്നു. അതില്‍ പലരും ഉള്‍പ്പെടുത്തിയിരുന്ന പേരായിരുന്നു സന്തോഷ് വർക്കി. ഈ സാഹചര്യത്തിലാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ബിഗ് ബോസിലേക്ക് പോവുന്നത് അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് സന്തോഷ് വർക്കി തുറന്ന് പറയുന്നത്.
ബിഗ് ബോസിലേക്ക് ക്ഷണം കിട്ടിയാല്‍ തന്നെ പോവാന്‍ കഴിയുമോ എന്നുള്ളത് സംബന്ധിച്ച് സംശയമുണ്ട്. പിഎച്ച്ഡി ചെയ്യുന്നതിനാല്‍ ഇത്രയും നീണ്ട ഒരു ലീവ് എടുക്കാന്‍ സാധിച്ചേക്കില്ല. മാത്രവുമല്ല, വീട്ടില്‍ അമ്മ തനിച്ചാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്രയും വലിയ ഗ്യാപ്പ് എടുക്കാന്‍ സാധിക്കില്ല. എന്തായാലും അതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
ഞാന്‍ പോയി കഴിഞ്ഞാല്‍ വിന്നറായി തിരിച്ച് വരാന്‍ കഴിയുമെന്നാണ് ആള്ക്കാർ പറയുന്നത്. എനിക്ക് അതേക്കുറിച്ച് അറിയില്ല. ബിഗ് ബോസ് അങ്ങനെ സ്ഥിരമായി കാണുന്ന ആളല്ല ഞാന്‍. ഏറ്റവും വലിയ അട്രാക്ഷന് എന്ന് പറയുന്നത് ലാലേട്ടനുമായി ഇന്‍ട്രാക്ട് ചെയ്യാന്‍ പറ്റും എന്നുള്ളതാണ്. ലാലേട്ടനെ 5 തവണ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. 2012 ല്‍ ഗ്രാന്‍ഡ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ വെച്ചാണ് നേരിട്ട് സംസാരിച്ചതെന്നും സന്തോഷ് വർക്കി വ്യക്തമാക്കുന്നു.
ആദ്യത്തെ ബിഗ് ബോസ് പേർലി മാണി ഉള്ളതുകൊണ്ട് കണ്ടിട്ടുണ്ട്. പിന്നീട് സ്ഥിരമായി കാണാറില്ലായിരുന്നു. ഒരു തരത്തിലുള്ള ബിസിനസ് ആണത്. മോഹന്ലാലിനൊക്കെ നല്ല റമ്യൂണറേഷന് ലഭിക്കും. ചിലരൊക്കെ ഇത് കോമാളിത്തമാണന്നൊക്കെ പറയുന്നുണ്ട്. ഇതേ കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല. ബ്ലെസ്ലിലിയെ നേരില്‍ കണ്ടിരുന്നു. പുള്ളി ഒരു പാവം മനുഷ്യനാണ്. ഡോക്ടർ റോബിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം അത്ര ജനുവിനായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്. റോബിന് അത്ര സ്ട്രെയിറ്റ് ഫോർവേർഡ് ഒന്നുമല്ല. എന്നാല്‍ ബ്ലെസ്ലി നേരെ തിരിച്ചാണ്.
ബിഗ് ബോസില്‍ ഒരു റണ്ണറപ്പ് പോലും ആവാത്ത ആളാണ് റോബിന്. അയാള്‍ ഒരുപാട് കളി കളിച്ചെന്നാണ് പറയുന്നത്. ഈ സാഹചര്യം പുള്ളി ശരിക്ക് ഉപയോഗപ്പെടുത്തുന്നു. ദില്ഷയെക്കാളൊക്കെ ഫെയിം കിട്ടിയിരിക്കുന്നത് റോബിനാണ്. ഒന്നും ചെയ്യാതെ സാഹചര്യം മുതലാക്കുകയായിരുന്നു. റോബിന് ഒരുപാട് പിആർ വർക്കൊക്കെ ഉണ്ടെന്ന് പറയുന്നുത് കേട്ടെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർക്കുന്നു.
