Connect with us

‘ഇന്ത്യന്‍ 2’വില്‍ നടന്‍ നന്ദു പൊതുവാളും; അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരം, പോസ്റ്റുമായി ബാദുഷ

Malayalam

‘ഇന്ത്യന്‍ 2’വില്‍ നടന്‍ നന്ദു പൊതുവാളും; അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരം, പോസ്റ്റുമായി ബാദുഷ

‘ഇന്ത്യന്‍ 2’വില്‍ നടന്‍ നന്ദു പൊതുവാളും; അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരം, പോസ്റ്റുമായി ബാദുഷ

ശങ്കര്‍-കമല്‍ ഹാസന്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്താനിരിക്കുന്ന ചിത്രം ‘ഇന്ത്യന്‍ 2’വില്‍ നടന്‍ നന്ദു പൊതുവാളും. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. നന്ദു അഭിനയിക്കുന്ന കാര്യം നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് സ്ഥിരീകരിച്ചത്. വെട്ടം സിനിമയിലെ ‘വഴിപോക്കന്‍’ കഥാപാത്രത്തിലൂടെയാണ് നന്ദു ശ്രദ്ധ നേടുന്നത്.

ബാദുഷയുടെ കുറിപ്പ്:

മലയാള സിനിമയില്‍ നാം എപ്പോഴും കാണാറുള്ള മുഖം, നന്ദു പൊതുവാള്‍, നന്ദുവേട്ടന്‍ ഇതാ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ശങ്കറിന്റെ ഏറ്റവും മികച്ച സിനിമയായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നു. മിമിക്രി ലോകത്തു നിന്നെത്തി അഭിനയം തുടങ്ങി പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്രയോ കാലമായി മലയാള സിനിമയുടെ ഭാഗമാണ് നന്ദുവേട്ടന്‍.

വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിലെത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ 2ല്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ നന്ദുവേട്ടനെത്തുമ്പോള്‍ അത് അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാവുകയാണ്. നന്ദുവേട്ടന്‍ കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ.. കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.. എല്ലാ ആശംസകളും

അതേസമയം, 2020ല്‍ ചിത്രീകരണം ആരംഭിച്ച ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് പലവിധ കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. ഓഗസ്റ്റ് അവസാനമാണ് സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ വേഷമിട്ട ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. 200 കോടി ബജറ്റിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top