Malayalam
കൈക്കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിച്ച് ഭാവന; കുഞ്ഞിനു ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം, കയ്യടിച്ച് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കൈക്കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിച്ച് ഭാവന; കുഞ്ഞിനു ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം, കയ്യടിച്ച് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തിന് ശേഷം ഒരു മലയാള സിനിമയില്‍ താരം അഭിനയിച്ചു. ഷറഫുദ്ദീന്‍ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലാണ് ഭാവന നായികയാകുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വലിയൊരു ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് നടി ഭാവന ഇപ്പോള്‍ പൊതുവേദികളില്‍ കൂടുതല്‍ സജീവമായി മാറുകയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഐഎഫ്എഫ്‌കെ സമാപനച്ചടങ്ങിലാണ് ഭാവന കുറെക്കാലങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നത്. അടുത്തിടയായി ഉദ്ഘാടന വേദികളിലും പൊതു പരിപാടികളിലും ഭാവന തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു ജ്വല്ലറി ഉദ്ഘാടനത്തിന്റെ വേദിയില്‍ വെച്ച് നടി ചെയ്ത പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു കൈക്കുഞ്ഞിന്റെ നാമകരണമാണ് പൊതുവേദിയില്‍ വെച്ച് ഭാവന നടത്തിയത്. ഉദ്ഘാടനത്തിന് എത്തിയ താരത്തെ കാണാന്‍ ദമ്പതികള്‍ തങ്ങളുടെ കൈക്കുഞ്ഞുമായി എത്തുകയായിരുന്നു. സന്ദീപ് – സുമ ദമ്പതികളാണ് തങ്ങളുടെ കുഞ്ഞുമായി ഭാവനയുടെ അരികില്‍ എത്തിയത്. രണ്ടു മാസം പ്രായമായ കുഞ്ഞിന് ഭാവന പേരു വിളിക്കണം എന്നായിരുന്നു ദമ്പതികള്‍ ആവശ്യപ്പെട്ടത്. കൊച്ചിയില്‍ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ സംഭവം.
കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെയാണ് ഭാവനയോട് ‘സമൃദ്ധ’ എന്ന് പേരു വിളിക്കാന്‍ ആവശ്യപ്പെട്ടത്. ‘സമൃദ്ധ’ എന്ന് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ച ഭാവന മൈക്കിലൂടെയും വിളിച്ചു പറഞ്ഞു. ‘സമൃദ്ധ’ എന്ന് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ച ഭാവന മൈക്കിലൂടെയും വിളിച്ചുപറഞ്ഞു. കുഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു. ചെവിയില്‍ പേരുവിളിച്ച ശേഷം കവിളില്‍ മുത്തവും നല്‍കി ഭാവന.
കുഞ്ഞിനു ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമാണ് ഇത്, ഇതില്‍പരം മറ്റെന്ത് ഭാഗ്യമാണ് കിട്ടാനുള്ളതെന്ന് ആരാധകര്‍ ചോദിക്കുന്നത്. കാണികള്‍ കൈയ്യടിയോടെയാണ് ഈ സ്‌നേഹപ്രവൃത്തിയെ ഏറ്റെടുത്തത്. മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യല്‍ മീഡിയയിലും ഭാവന വളരെ സജീവമാണ്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ഭാവന. ഷറഫൂദ്ദീനുമായി ഒന്നിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ഭാവനയുടെ ചിത്രം. കഴിഞ്ഞ ദിവസം ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഭാവന എത്തിയപ്പോള്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഭാവന നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയറ്ററുകളില്‍ എത്തും. ബോണ്‍ഹോമി എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫാണ് ചിത്രത്തിനായി തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സിനിമയ്കക്കായി സംഭാഷണം എഴുതിയിരിക്കുന്നത്. അനാര്‍ക്കലി നാസര്‍, അശോകന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടന്‍ ടാക്കീസ് ബോണ്‍ഹോമി എന്റര്‍ടെയിന്‍മെന്റ്‌സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
