Connect with us

ചിത്രത്തിന് വേണ്ടി ഞാനൊക്കെ എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്, ആറ് സ്റ്റിച്ചും ഇടേണ്ടി വന്നു; പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ച് സുദേവ് നായര്‍

Malayalam

ചിത്രത്തിന് വേണ്ടി ഞാനൊക്കെ എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്, ആറ് സ്റ്റിച്ചും ഇടേണ്ടി വന്നു; പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ച് സുദേവ് നായര്‍

ചിത്രത്തിന് വേണ്ടി ഞാനൊക്കെ എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്, ആറ് സ്റ്റിച്ചും ഇടേണ്ടി വന്നു; പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ച് സുദേവ് നായര്‍

മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നവോഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കഥ പറയുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

വമ്പന്‍ താരനിര അനിനരക്കുന്ന ചിത്രത്തില്‍ സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പടവീടന്‍ തമ്പി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ സുദേവ് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

‘വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ഈ സിനിമ എടുത്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഞാനൊക്കെ എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്. ട്രെയിലറില്‍ നിങ്ങള്‍ കണ്ട് കാണും നങ്ങേലി വലിയ കാര്യത്തില്‍ ആ.. എന്ന് പറഞ്ഞ് ഒരു സ്റ്റിക്ക് എടുത്ത് എറിയുന്നത്. അത് വന്ന് കൊണ്ടത് എന്റെ നെറ്റിയിലാണ്. ആറ് സ്റ്റിച്ചും ഇടേണ്ടി വന്നു,’ എന്ന് സുദേവ് നായര്‍ പറഞ്ഞു.

വളരെ മികച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും എന്റര്‍ടെയ്ന്‍മെന്റ് എക്‌സ്പീരിയന്‍സും ലാര്‍ജര്‍ ദാന്‍ ലൈഫ് കാന്‍വാസും ഒക്കെയായി തിയേറ്റിറില്‍ ചെന്ന് പടം കാണുമ്പോള്‍ നിങ്ങളെ വേറെ ഒരു ലോകത്തക്ക് കൊണ്ടുപോകുമെന്നും സുദേവ് പറഞ്ഞു. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.

Continue Reading
You may also like...

More in Malayalam

Trending

Uncategorized