Connect with us

എൻ്റെ ഇഷ്ടത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് സമ്മതം, ഒടുവിൽ വിവാഹം! മഞ്ച് സ്റ്റാർ സിംഗർ താരം ആതിര വിവാഹിതയായി…വരനെ കണ്ടോ? വിവാഹം കഴിക്കാനുളള പ്രായമായോയെന്ന് ആരാധകർ

Malayalam

എൻ്റെ ഇഷ്ടത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് സമ്മതം, ഒടുവിൽ വിവാഹം! മഞ്ച് സ്റ്റാർ സിംഗർ താരം ആതിര വിവാഹിതയായി…വരനെ കണ്ടോ? വിവാഹം കഴിക്കാനുളള പ്രായമായോയെന്ന് ആരാധകർ

എൻ്റെ ഇഷ്ടത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് സമ്മതം, ഒടുവിൽ വിവാഹം! മഞ്ച് സ്റ്റാർ സിംഗർ താരം ആതിര വിവാഹിതയായി…വരനെ കണ്ടോ? വിവാഹം കഴിക്കാനുളള പ്രായമായോയെന്ന് ആരാധകർ

ഏഷ്യനെറ്റിലെ മഞ്ച് സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ആതിര മുരളി. ഷോയുടെ വിന്നറാവാനും ആതിരയ്ക്ക് സാധിച്ചു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആതിര. വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തിലെത്തിയതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചത്.

എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകരുടെ അനു​ഗ്രഹത്തോടെ വിവാഹം കഴിഞ്ഞ സന്തോഷമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആതിരയുടേത് ഒരു സം​ഗീത പാരമ്പര്യമുള്ള ഒരു കുടുംബമാണ്. അതുപോലെ തന്നെ ആതിര ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും സം​ഗീതവുമായി ബന്ധമുള്ള ആളെ തന്നെയാണ്. ആതിരയുടെ കഴുത്തിൽ താലി ചാർത്തിയത് ഒരു ​ഗിറ്റാറിസ്റ്റ് ആണ്. ജയേഷ് എന്നാണ് പേര്.

കഴിഞ്ഞ 8 വര്‍ഷമായി താനും ജയേഷും പ്രണയത്തിലാണെന്നും ആതിര വ്യക്തമാക്കിയിരുന്നു. ജയേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആതിര സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. സേവ് ദ ഡേറ്റ് മുതല്‍ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും ആതിര സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ആതിരയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. വിവാഹം കഴിക്കാനുളള തരത്തിൽ പ്രായമായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം ആരാധകർ വിവാഹാശംസകളും നേരുകയും ചെയ്തു വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

എൻ്റെ ഇഷ്ടത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് സമ്മതമായിരുന്നു. എൻ്റെ സെലക്ഷൻ തെറ്റാറില്ലെന്ന് അവർക്ക് അറിയാം. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയത്. തെന്‍ഡ്രല്‍ വന്ന് എന്നെ തൊടും എന്ന പാട്ട് വായിച്ചപ്പോഴാണ് അവനോട് കൂടുതൽ ഇഷ്ടം തോന്നിയതെന്നാണ് ആതിര പറഞ്ഞത്.

സംഗീത ലോകത്തിൽ നിന്നു തന്നെയാണ് ഇരുവരുടെയും പ്രണയം പൂവിട്ടത്. സംഗീതം ആതിരയുടെ ജീവിതത്തിലും വിവാഹത്തിലും ഒരു വഴിത്തിരിവായിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആതിരയുടേയും ജയേഷിന്റെയും വിവാഹനിശ്ചയം. ഒരുമിച്ചായിട്ട് ഏഴ് വര്‍ഷമെന്ന ക്യാപ്ഷനോടെയായാണ് ആതിര എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

More in Malayalam

Trending

Recent

To Top