നാലു വര്‍ഷം നീണ്ട പ്രണയം.., ഹോളിവുഡ് താരജോഡികളായ ലിയനാര്‍ഡോ ഡികാപ്രിയോയും കമില മോറോണും വേര്‍പിരിഞ്ഞു; വിവാഹവാര്ത്തകള്ക്കിടെ ആരാധകരെ ഞെട്ടിച്ച് താരങ്ങള്‍
നാലു വര്‍ഷം നീണ്ട പ്രണയം.., ഹോളിവുഡ് താരജോഡികളായ ലിയനാര്‍ഡോ ഡികാപ്രിയോയും കമില മോറോണും വേര്‍പിരിഞ്ഞു; വിവാഹവാര്ത്തകള്ക്കിടെ ആരാധകരെ ഞെട്ടിച്ച് താരങ്ങള്‍
നാലു വര്‍ഷം നീണ്ട പ്രണയം.., ഹോളിവുഡ് താരജോഡികളായ ലിയനാര്‍ഡോ ഡികാപ്രിയോയും കമില മോറോണും വേര്‍പിരിഞ്ഞു; വിവാഹവാര്ത്തകള്ക്കിടെ ആരാധകരെ ഞെട്ടിച്ച് താരങ്ങള്‍
നാലു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം ഹോളിവുഡ് താരജോഡികളായ ലിയനാര്‍ഡോ ഡികാപ്രിയോയും കമില മോറോണും വേര്‍പിരിഞ്ഞു. 2017 മുതല്‍ ഡികാപ്രിയോ നടിയും മോഡലുമായ കമിലയുമായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരും പ്രണയത്തെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്.
2020ല്‍ ഓസ്കര് ചടങ്ങില്‍ ഒന്നിച്ച് പങ്കെടുത്താണ് ഇവര്‍ ഈ ബന്ധം പരസ്യപ്പെടുത്തുന്നത്. അതിനു മുന്‍പു തന്നെ ഇവരുടെ പ്രണയം ഗോസിപ് കോളത്തില്‍ നിറഞ്ഞിരുന്നു. 2020ല്‍ ഡബ്ല്യൂഎസ്ജെ മാഗസിനുമായുള്ള അഭിമുഖത്തിനിടെ സൂപ്പര്‍താരവുമായുള്ള പ്രണയത്തെക്കുറിച്ച് കമില തുറന്നു പറഞ്ഞിരുന്നു.
കൂടുതല്‍ പബ്ലിക്ക് ആക്കുന്നത് കൂടുതല്‍ നെഗറ്റിവിറ്റിക്കു കാരണമാകും എന്നാണ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇവര്‍ ഇരയായിരുന്നു. 47 കാരനാണ് ഡികാപ്രിയോ. കമിലയ്ക്ക് 25 വയസാണ് പ്രായം.
2018 ജനുവരിയോടെയാണ് ഡികാപ്രിയോയും കമിലയും പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും ബന്ധത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന വാര്‍ത്തകള്‍ വന്നു.
ഡികാപ്രിയോയുടെ മാതാപിതാക്കളെ കമില സന്ദര്‍ശിച്ചെന്ന വാര്‍ത്ത കൂടി എത്തിയതോടെ ഇരുവരും വിവാഹത്തിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തി. ജൂലൈയിലാണ് അവസാനമായി ഇരുവരേയും ഒന്നിച്ചു കണ്ടത്. മാലിബുവിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇരുവരും വേര്‍പിരിയാനുള്ള കാരണം വ്യക്തമായിട്ടില്ല.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...