News
ആ നീക്കങ്ങൾ പാളുന്നു, ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് അടച്ചിട്ട മുറിയിൽ അത് സംഭവിക്കും! മാസ് എൻട്രിയുമായി അയാൾ, ദിലീപിന്റെ മുട്ട് വിറയ്ക്കും, കളി മാറിമറിയും
ആ നീക്കങ്ങൾ പാളുന്നു, ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് അടച്ചിട്ട മുറിയിൽ അത് സംഭവിക്കും! മാസ് എൻട്രിയുമായി അയാൾ, ദിലീപിന്റെ മുട്ട് വിറയ്ക്കും, കളി മാറിമറിയും
ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് അടച്ചിട്ട കോടതി മുറിയിലാണ് രഹസ്യ വാദംകേൾക്കൽ നിശ്ചയിച്ചിരിക്കുന്നത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ് രഹസ്യ വാദം കേൾക്കാൻ ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ തീരുമാനിച്ചത്.
കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ആക്ഷേപവും ഹൈക്കോടതി ഇന്ന് കേൾക്കും. അതേസമയം, കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികൾ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ഇന്ന് പരിഗണിക്കും. മുഖ്യ പ്രതി പൾസർ സുനിയുടെ ജാമ്യ വിഷയവും കോടതിക്ക് മുന്നിലുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വിചാരണ കോടതിയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ പറഞ്ഞത്. ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും നടി ആരോപിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച റിപ്പോർട്ടിൽ അന്വേഷണം നടത്താൻ വിചാരണ കോടതി തയ്യാറായില്ലെന്നും കേസിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. തന്റെ ഹർജി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിരുന്നു.
രഹസ്യവാദം എന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ കോടതി അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് അടച്ചിട്ട മുറിയിൽ ഹൈക്കോടതി വാദം കേട്ടത്. കോടതിക്ക് പുറത്ത് വലിയ പോലീസ് സന്നാഹത്തേയും വിന്യസിച്ചിരുന്നു. മുതിർന്ന അഭിഭാഷകർ മാത്രമായിരുന്നു കോടതിയിൽ പ്രവേശിച്ചത്.
തുടർന്ന് വാദം കേട്ട ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.അതേസമയം ആക്ഷേപം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന് വ്യാഴാഴ്ച വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്.
നേരത്തേ രഹസ്യ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യത്തെ എതിർത്ത ദിലീപിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണ് വിഷമം എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചത്.
