Connect with us

അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ

Hollywood

അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ

അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ

അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേതവുമായ ലിയനാര്‍ഡോ ഡികാപ്രിയോ. കാണ്ടാമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളെ അഭിനന്ദിച്ചാണ് ഡികാപ്രിയോ രംഗത്ത് എത്തിയത്. അറിയപ്പെടുന്ന പരിസ്ഥിതി സ്‌നേഹി കൂടിയാണ് നടന്‍.

കാസിരംഗ ദേശീയോദ്യാനത്തില്‍ 2022 ല്‍ ഒരു കണ്ടമൃഗ വേട്ട പോലും നടക്കാതെ തടഞ്ഞ അസം സര്‍ക്കാറിന്റെ ജാഗ്രതയെ തന്റെ പോസ്റ്റിലൂടെ ലിയനാര്‍ഡോ ഡികാപ്രിയോ അഭിനന്ദിക്കുന്നുണ്ട്. കാസിരംഗ ദേശീയോദ്യാനത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാന്‍ 2021ല്‍ അസം സര്‍ക്കാര്‍ എടുത്ത തീരുമാനം വിജയകരമായി നടപ്പിലാക്കിയെന്ന് ഡികാപ്രിയോ പോസ്റ്റില്‍ പറയുന്നു.

2000 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 190 ഒറ്റ കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ വേട്ടക്കാരുടെ ഇരയായിട്ടുണ്ട്. ഇത് തടയാനാണ് 2200 ഓളം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുള്ള കാസരംഗയില്‍ അസം സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുത്തത്. ലോകത്തെ മൊത്തം കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടും അസാമിലാണ്.

അപൂര്‍വ കാണ്ടാമൃഗങ്ങളുടെ എണ്ണം 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന 200ല്‍നിന്ന് 3,700 ആയി ഉയര്‍ന്നതായുള്ള ‘വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വറി’ന്റെ റിപ്പോര്‍ട്ടിലെ കാര്യം ഉദ്ധരിച്ചാണ് ഇന്ത്യയുടെ ഈ രംഗത്തെ വിജയം ഹോളിവുഡ് താരം എടുത്തുപറയുന്നത്.

അതേ സമയം വേട്ടയാടല്‍ നിയന്ത്രിക്കുന്നതിനായി അസം സര്‍ക്കാര്‍ 2021 ജൂലൈയില്‍ ഒരു പ്രത്യേക വേട്ട വിരുദ്ധ കര്‍മ്മ സേനയ്ക്ക് രൂപം നല്‍കിയിരുന്നു. 21 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേട്ടയാടലാണ് കാണ്ടാമൃഗങ്ങള്‍ക്കെതിരെ അസാമില്‍ ഉണ്ടായത് എന്നാണ് വിവരം. ഒപ്പം ഒരു കേസ് മാത്രമാണ് വേട്ടയാടലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കാണ്ടാമൃഗത്തെ കൊല്ലാനായി ചില വിഭാഗങ്ങള്‍ അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്നതായി 2021 ല്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അസം സര്‍ക്കാര്‍ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും 2,500 കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ 2022 സെപ്റ്റംബറില്‍ അസം സര്‍ക്കാര്‍ കത്തിച്ചിരുന്നു.

More in Hollywood

Trending

Recent

To Top