News
സാറാ ആലി ഖാനും ക്രിക്കറ്റ് താരം ശുഭ്മാന്‍ ഖില്ലും പ്രണയത്തില്‍…!; മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
സാറാ ആലി ഖാനും ക്രിക്കറ്റ് താരം ശുഭ്മാന്‍ ഖില്ലും പ്രണയത്തില്‍…!; മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
നിരവധി ആരാധകരുള്ള താരപുത്രിയാണ് നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങ്ങിന്റേയും മൂത്ത മകളായ സാറാ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ താരപുത്രിയുടെ ഒരു ചിത്രമാണ് വൈറലാകുന്നത്. നടി സാറാ ആലി ഖാനും ക്രിക്കറ്റ് താരം ശുഭ്മാന്‍ ഖില്ലുമാണ് ആരാധകരുടെ കാമറക്കണ്ണില്‍പ്പെട്ടത്. ഇരുവരും പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.
മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരിക്കുന്ന ഇരുവരുടേയും ചിത്രമാണ് പുറത്തുവന്നത്. നേരത്തെ ശുഭ്മാന്‍ ഗില്ലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും തമ്മില്‍ പ്രണത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ശുഭ്മാന്റെ പ്രണയ കഥയിലെ യഥാര്‍ത്ഥ നായിക സാറ അലി ഖാനായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്തായാലും ഇരുവരും ഒന്നിച്ചുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് ചിലരുടെ കമന്റുകള്‍. സാറ എന്ന പേരിനോട് ശുഭ്മാന് പ്രത്യേക താല്‍പ്പര്യമുണ്ടെന്നാണ് മറ്റൊരാള്‍ കുറിച്ചത്. നേരത്തെ നടന്‍ കാര്‍ത്തിക ആര്യനുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.