Connect with us

25 വയസ് കഴിഞ്ഞ ആരുമായും ഡികാപ്രിയോ ഡേറ്റ് ചെയ്യില്ല, ഡികാപ്രിയോ-കമില മൊറോണ്‍ വേര്‍പിരിയലിന് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

News

25 വയസ് കഴിഞ്ഞ ആരുമായും ഡികാപ്രിയോ ഡേറ്റ് ചെയ്യില്ല, ഡികാപ്രിയോ-കമില മൊറോണ്‍ വേര്‍പിരിയലിന് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

25 വയസ് കഴിഞ്ഞ ആരുമായും ഡികാപ്രിയോ ഡേറ്റ് ചെയ്യില്ല, ഡികാപ്രിയോ-കമില മൊറോണ്‍ വേര്‍പിരിയലിന് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും കമില മൊറോണുമായും വേര്‍പിരിഞ്ഞത്. നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുന്ന വിവരം അമേരിക്കന്‍ വാരാന്ത്യ പതിപ്പായ ‘പീപ്പിള്‍ മാഗസിനാണ്’ പുറത്തുവിട്ടത്. ‘ദി സണ്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സമ്മറില്‍ മൊറോണിന് 25 വയസ് തികഞ്ഞതിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ഇപ്പോഴിതാ ഇതിന് പിന്നാലെ ഡികാപ്രിയോയെ ട്രോളി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 25 വയസ് കഴിഞ്ഞ ആരുമായും ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടില്ലെന്നും, 25 തികഞ്ഞ ശേഷം സ്ത്രീകളുമായി പിരിയുന്നതായും ആരാധകര്‍ കാലക്രമെണ നിരീക്ഷിച്ച് വന്നതാണ് ട്വിറ്ററില്‍ നിറയുന്ന ട്രോളുകള്‍.

മുന്‍പ് നടന്‍ ഡേറ്റ് ചെയ്ത ഗിസെലെ ബുണ്ട്‌ചെന്‍, ബാര്‍ റാഫേലി, ബ്ലേക്ക് ലൈവ്‌ലി, എറിന്‍ ഹെതര്‍ടണ്‍, ടോണി ഗാര്‍ഗണ്‍, കെല്ലി റോര്‍ബാച്ച്, നീന അഗ്ദാല്‍ എന്നിവരിലരും 26 വയസോ അതില്‍ കൂടുതലോ ഉള്ളവരായിരുന്നില്ല. ‘സ്ത്രീകള്‍ 25 വയസ് കഴിയുമ്പോള്‍ അവരുമായി വേര്‍പിരിയുന്ന ലിയനാര്‍ഡോ ഡികാപ്രിയോയേക്കാള്‍ വിശ്വസനീയമായ ഒരു പ്രതിഭാസം ഈ ഗ്രഹത്തില്‍ വേറെയില്ല. സ്ഥിരവിവര കണക്കുകള്‍ ആശ്വാസകരമാണ്,’ എന്നാണ് ട്വിറ്ററില്‍ ഒരാള്‍ എഴുതിയത്.

2020ലെ അക്കാദമി അവാര്‍ഡ്‌സിലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയ വിവരം വെളിപ്പെടുത്തിയത്. തമ്മിലെ പ്രായവ്യത്യാസത്തെ ഗൗരവമായി എടുക്കുന്നില്ല എന്ന് 2019ല്‍ ലോസ് ഏഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കമില മൊറോണ്‍ പറഞ്ഞിരുന്നു.

‘ഹോളിവുഡിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള പ്രണയ ബന്ധങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും വലിയ പ്രായ വ്യത്യാസമുണ്ട്. അവരവര്‍ ആഗ്രഹിക്കുന്ന ആളുകളുടെ കൂടെ ഡേറ്റ് ചെയ്യുന്നു. ലിയനാര്‍ഡോ ഡികാപ്രിയോയുമായുള്ള ബന്ധത്തിന്റെ തുടക്കത്തില്‍, തന്നെ ഏറ്റവുമധികം അലട്ടിയത് പ്രായവ്യത്യാസമായിരുന്നുവെന്ന്’ കമില മൊറോണ്‍ പറഞ്ഞിരുന്നു.

More in News

Trending

Recent

To Top