ഗായിക വൈശാലി ബല്‍സാരയെ സ്വന്തം കാറിന്റെ പിന്‍സീറ്റില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാരയുടെ മരണം കൊലപാതകം. 34 വയസായിരുന്നു. സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് വൈശാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗായികയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്കു പിന്നാലെയുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച രാവിലെയാണ് വല്‍സദില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ പാര് നദിക്കരയില്‍ കാറിനുള്ളില്‍ ഒരു സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വൈശാലിയാണെന്ന് തിരിച്ചറിഞ്ഞത്. െ്രെഡവിങ് സീറ്റിന്റെ താഴെ നിന്ന് വൈശാലിയുടെ ചെരുപ്പ് കണ്ടെത്തി. എന്നാല്‍ കയ്യാങ്കളി നടന്നതിന്റെ സൂചനകളൊന്നും സംഭവസ്ഥലത്തു നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍ മറ്റു പരുക്കുകളുണ്ടായിരുന്നില്ലെന്നും വസ്ത്രത്തില്‍ ചുളിവുപോലും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
കൊലപാതകം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള സുഹൃത്തിനെ കാണാന്‍ പോവുകയാണ് എന്നാണ് ഭര്‍ത്താവിനോട് പറഞ്ഞത്. ഗിത്താറിസ്റ്റ് ഹിതേഷ് ബുല്‍സാരയാണ് വൈശാലിയുടെ ഭര്‍ത്താവ്. 2011 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...