Connect with us

എൻ്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള്‍ ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ….; ഹണിറോസിനെ ട്രോൾ ചെയ്ത എല്ലാവർക്കും ഇതാ സൗപര്‍ണികയുടെ മറുപടി; തെളിവുകളും വൈറൽ!

News

എൻ്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള്‍ ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ….; ഹണിറോസിനെ ട്രോൾ ചെയ്ത എല്ലാവർക്കും ഇതാ സൗപര്‍ണികയുടെ മറുപടി; തെളിവുകളും വൈറൽ!

എൻ്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള്‍ ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ….; ഹണിറോസിനെ ട്രോൾ ചെയ്ത എല്ലാവർക്കും ഇതാ സൗപര്‍ണികയുടെ മറുപടി; തെളിവുകളും വൈറൽ!

താരാരാധനയുടെ രസകരവും വിചിത്രവുമായ കഥകൾ ഇന്ത്യൻ സിനിമാലോകത്ത് പുത്തരിയല്ല. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നടി ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം തന്നെ പണികഴിപ്പിച്ചിട്ടുണ്ട്.

15 വർഷത്തിലേറെയായി തന്നെ നിരന്തരം വിളിക്കുകയും സ്നേഹം അറിയിക്കുകയും തനിക്കായി ഒരു അമ്പലം പണികഴിപ്പിക്കുകയും ചെയ്ത ഒരു ആരാധകനെ കുറിച്ചുളള ഹണിറോസിന്റെ വാക്കുകളും വൈറലായിരുന്നു.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഹണി റോസിന്റെ വെളിപ്പെടുത്തല്‍. പിന്നാലെയിത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ഹണി റോസിനെതിരെ ചിലര്‍ ട്രോളുകളുമായി എത്തിയിരുന്നു. ഹണി റോസ് തള്ളുകയാണെന്നായിരുന്നു ചിലർ പരിഹസിച്ചത്.

ഇപ്പോഴിതാ, ട്രോളേണ്ട കാര്യമില്ല എന്നും , ഇത് തമാശയായി തള്ളിക്കളയേണ്ടെന്നാണ് നടി സൗപര്‍ണിക പറയുന്നത്. തൻ്റെ പേരിലും തമിഴ്‌നാട്ടില്‍ അമ്പലമുണ്ടെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു സൗപര്‍ണികയുടെ പ്രതികരണം.

https://youtu.be/7dtYnLP4QHQ

“ഹലോ നമസ്‌കാരം, തന്റെ പേരില്‍ അമ്പലം ഉണ്ടാക്കിയെന്ന് പറയുന്ന ഹണി റോസിന്റെ വീഡിയോ ഞാന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിന് ശേഷം പുള്ളിക്കാരിയെ ആളുകള്‍ ട്രോളുന്നതും കണ്ടിരുന്നു. പക്ഷെ ട്രോളേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്താണെന്ന് വച്ചാല്‍ കഴിഞ്ഞ 15 വര്‍ഷമായി പാണ്ടി എന്നു പറയുന്നൊരാള്‍ എന്നെ വിളിക്കാറുണ്ട്. പുള്ളിക്കാരിയോട് പറയുന്ന അതേ കാര്യങ്ങള്‍ എന്നോടും പറയാറുണ്ട്.

എന്റെ ജന്മദിനം, ആനിവേഴ്‌സറി, എന്റെ ബന്ധുക്കളുടെ ജന്മദിനം ഒക്കെ അദ്ദേഹം ആഘോഷിക്കുകയും പായസമുണ്ടാക്കുകയും ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. എൻ്റെ പേരില്‍ അമ്പലം വരെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിൻ്റെ പേരില്‍ ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ എന്നെ സ്ഥിരം കളിയാക്കാറുണ്ട്. എൻ്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള്‍ ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ എന്നാണ് സൗപര്‍ണിക ചോദിക്കുന്നത്.

ഹണി പറയുന്നത് പാണ്ടിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. പക്ഷെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ചെന്നൈയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോഴാണ് കണ്ടത്. പുള്ളിയുടെ ഫോട്ടോയും എന്റെ കയ്യിലുണ്ട്. പിന്നെ എല്ലാ ദിവസവും രാവിലെ എനിക്ക് മെസേജ് അയക്കും. എങ്കള്‍ ഗ്രാമത്തിന് കടവുള്‍, അമ്മ, കുമ്പിടറേന്‍, കാലൈ വണക്കം എന്നൊക്കെ പറഞ്ഞ്. പിന്നാലെ സൗപര്‍ണിക മെസേജ് കാണിച്ചു തരുന്നുണ്ട്.

നമ്മളെ ഒരാള് സ്‌നേഹിക്കുന്നതും നമ്മള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുമൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ ചെന്നൈ സ്വദേശി, പാണ്ടി എന്ന പേര്, പറയുന്ന കാര്യങ്ങളൊക്കെ ഒരുപോലെ ആയപ്പോള്‍ ആ പാണ്ടി തന്നെ അല്ലേ ഈ പാണ്ടിയെന്ന് തോന്നിപ്പോയെന്നും സൗപര്‍ണിക പറയുന്നു.

വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ആരാധനയാകാം പക്ഷെ ഇതുപോലെ അതിരു വിടരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്. നേരില്‍ പോയി കണ്ടിട്ടില്ല. എന്നോട് ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. ബോയ് ഫ്രണ്ട് മുതല്‍ എല്ലാ ആഴ്ചയും എന്നെ വിളിക്കും. പാണ്ടി എന്ന് അദ്ദേഹത്തെ വിളിക്കാനാണ് പറയുന്നത്.

ഏത് സിനിമ ഇറങ്ങിയാലും പേപ്പറില്‍ ഒരു ഫോട്ടോ വന്നാലും പുള്ളി വിളിക്കും എന്നായിരുന്നു ഹണി റോസ് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്നതൊക്കെ വല്യ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പിന്നെ ഞാനിങ്ങനെ ഒരു അമ്പലം പണിതു. അതിലെ പ്രതിഷ്ഠ ഞാനാണെന്നും പറഞ്ഞതായി ഹണി റോസ് പറഞ്ഞിരുന്നു.

about honey rose

More in News

Trending

Recent

To Top