Connect with us

തിക്കുറിശ്ശിയുടെ നാടകം കാണാൻ മുണ്ടില്ലാതെ തിയേറ്ററിൽ കയറിയ തിലകനും ജോൺ എബ്രഹാമും…; അണ്ടർ വെയർ ഉണ്ടല്ലോ ?…; തിലകന്റെ പഴയ അഭിമുഖം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

News

തിക്കുറിശ്ശിയുടെ നാടകം കാണാൻ മുണ്ടില്ലാതെ തിയേറ്ററിൽ കയറിയ തിലകനും ജോൺ എബ്രഹാമും…; അണ്ടർ വെയർ ഉണ്ടല്ലോ ?…; തിലകന്റെ പഴയ അഭിമുഖം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

തിക്കുറിശ്ശിയുടെ നാടകം കാണാൻ മുണ്ടില്ലാതെ തിയേറ്ററിൽ കയറിയ തിലകനും ജോൺ എബ്രഹാമും…; അണ്ടർ വെയർ ഉണ്ടല്ലോ ?…; തിലകന്റെ പഴയ അഭിമുഖം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

മലയാള സിനിമയുടെ ഭാഗ്യമായിരുന്നു തിലകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ തിലകന്‍ ചെയ്ത റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുകാലത്ത് നടന്റെ ഡേറ്റിന് വേണ്ടി കാത്തിരുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഏറെയാണ്. മലയാളത്തിലെ പകരക്കാരനില്ലാത്ത നടൻ എന്ന് ഉറപ്പിച്ചു പറയാം,

നാടകരംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിലകന്‍ അഭിനയിച്ചു. മിക്ക സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ കൂടിയാണ് തിലകൻ.

2012 ൽ മരണത്തിന് കീഴടങ്ങും വരെ ഏകദേശം 200 ഓളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ അനശ്വര നടന്മാർക്കും സംവിധായകർക്കും ഒപ്പമെല്ലാം പ്രവർത്തിച്ചിട്ടുള്ള തിലകൻ അവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആൾ കൂടിയാണ്.

നാടകങ്ങളിൽ നിന്ന് സിനിമയിലേക്ക് എത്തിയ തിലകൻ തന്റെ യാത്രയിലെ പല കഥകളും പല വേദികളിലും പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഒരു നാഴിക കല്ലായി കരുത്തപ്പെടാവുന്ന തിലകന് സിനിമയെ കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു.

ഒരിക്കൽ ഒരു ടെലിവിഷൻ പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന തിലകന്റെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ ജോസ് പ്രകാശിനൊപ്പമുള്ള അഭിമുഖത്തിൽ തിലകൻ പറഞ്ഞ വാക്കുകൾ വായിക്കാം…

“ജീവിത യാത്ര” എന്ന തിക്കുറിശ്ശി എഴുതിയ ഒരു നാടകം കോട്ടയം സ്റ്റാർ തിയേറ്ററിൽ കളിച്ചിരുന്നു. ഞാനും സംവിധായകൻ ജോൺ എബ്രഹാമും അത് കാണാൻ പോയി. ഞങ്ങൾ അന്ന് ക്ലാസ്സ്‌മേറ്റ്സ് ആണ്. ലിനൻ മുണ്ടൊക്കെ ഉടുത്താണ് പോകുന്നത്. ലിനൻ മുണ്ടിന്റെ പ്രത്യേകത എന്തെന്നാൽ അഴിഞ്ഞു എന്ന് നമുക്ക് തോന്നുമ്പോൾ തന്നെ അത്‌ താഴെ വീഴും. ലിനൻ മുണ്ട് ഇല്ലാത്തവൻ അന്ന് ആണല്ല.’

‘തിയേറ്ററിന് മുന്നിലാണെൽ ഭയങ്കര തള്ളാണ്. തള്ളി കയറി ഞങ്ങൾ അകത്ത് ചെന്ന് ഇരുന്നു. മിസ് കുമാരി, പ്രേം നസീർ, ജോസ് പ്രകാശ്, തിക്കുറിശ്ശി അങ്ങനെ സിനിമാ താരങ്ങളുടെ ഒരു നാടകമാണ്. അതുകൊണ്ടാണ് കാണാൻ പോയത്. അവിടെ ഇരുന്ന് കഴിഞ്ഞപ്പോൾ ഒരു അനൗൺസ്‌മെന്റ്, ‘രണ്ടു ലിനൻ മുണ്ട് ഇവിടെ കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ആരാണെന്ന് വച്ചാൽ അടയാള സഹിതം വന്നാൽ തരാമെന്ന്’

ഞങ്ങൾ നോക്കുമ്പോൾ അത് ഞങ്ങളുടെ ആണ്. ആകെ അണ്ടർ വെയറും ഷർട്ടും മാത്രമേ ഉള്ളു, എങ്ങനെ പോയി വാങ്ങിക്കും! ജോൺ എന്നോട് എന്ത് ചെയ്യുമെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു അടുത്ത് ഇരിക്കുന്ന ആളിനോട് ചോദിക്കാമെന്ന്. അങ്ങനെ ചോദിച്ചു, ‘ചേട്ടാ ആ മുണ്ട് ഒന്ന് തരാമോ ഞങ്ങടെ മുണ്ടാണ് അവിടെ കിട്ടിയിരിക്കുന്നത്. അത് കേട്ടതും അയാൾ ചൂടായി. മുണ്ടോ, അതെങ്ങനെ തരാൻ പറ്റും, അപ്പോൾ എനിക്ക് ഉടുക്കണ്ടേ’ എന്ന് ചോദിച്ചു’

‘അപ്പോൾ ഞാൻ പറഞ്ഞു, അല്ല ചേട്ടൻ ഇപ്പോൾ ഇവിടെ ഇരിക്കുകയല്ലേ. അണ്ടർ വെയർ ഉണ്ടല്ലോ എന്ന്, ഉടനെ പുള്ളി ഇല്ല എന്ന്.’ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ട് തിലകൻ പറഞ്ഞു. ‘അവസാനം മറ്റൊരു ചേട്ടൻ എനിക്ക് ഉണ്ട് ഇന്നാ കൊണ്ടുപോയി വാങ്ങിച്ചോളൂ എന്ന് പറഞ്ഞു തന്നു അങ്ങനെ മുണ്ട് പോയി വാങ്ങി,’ തിലകൻ പറഞ്ഞു. രസകരമായ മുണ്ട് കഥ വളരെ പെട്ടന്നാണ് വൈറലായി മാറിയത്.

about thilakan

More in News

Trending

Recent

To Top