News
ആ കാര്യത്തിന് കാരണക്കാരന്‍ ഞാനല്ല, പക്ഷെ ആ ഗര്‍ഭത്തിന്റെ ഉത്തരവാദി ഞാനാണ് ; തിന്നുക ഛര്‍ദ്ദിയ്ക്കുക കിടക്കുക ; ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സന്തോഷ വാര്‍ത്തയെ കുറിച്ചും പറഞ്ഞ് വിജയ് മാധവും ദേവിക നമ്പ്യാരും!
ആ കാര്യത്തിന് കാരണക്കാരന്‍ ഞാനല്ല, പക്ഷെ ആ ഗര്‍ഭത്തിന്റെ ഉത്തരവാദി ഞാനാണ് ; തിന്നുക ഛര്‍ദ്ദിയ്ക്കുക കിടക്കുക ; ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സന്തോഷ വാര്‍ത്തയെ കുറിച്ചും പറഞ്ഞ് വിജയ് മാധവും ദേവിക നമ്പ്യാരും!
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും. ആദ്യത്തെ കുഞ്ഞിക്കാലിനായി കാത്തിരിക്കുകയാണ് ഇവർ . പുതിയ വ്‌ളോഗ് വീഡിയോയിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അതിരസകരമായി പങ്കുവച്ച വീഡിയോ തുടങ്ങുന്നത് തന്നെ ,
“വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരന്‍ ഞാനല്ല, പക്ഷെ ആ ഗര്‍ഭത്തിന്‍ ഉത്തരവാദി ഞാനാണ് എന്നാണ് വിജയ് മാധവ് പറഞ്ഞത്. എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗായകന്‍.
‘ഇത്രയും നാള്‍ എന്തുകൊണ്ട് വ്‌ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന് യഥാര്‍ത്ഥ കാരണം ഞാനല്ല, നായികയാണ്. നായിക ഗര്‍ഭിണിയാണ്.’ ന്ന് വിജയ് മാധവ് പറഞ്ഞപ്പോള്‍ ഉടന്‍ ദേവിക ഇടപെട്ടു, ‘പിന്നെ മറ്റാരാണ് കാരണക്കാരന്‍’ എന്ന് ആളുകള്‍ ചോദിയ്ക്കും. ഈ ഗര്‍ഭത്തിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ്, പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാന്‍ പറഞ്ഞത് എന്ന് വിജയ് തിരുത്തി.
ആദ്യത്തെ ഗര്‍ഭം ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരിയ്ക്കും. ഛര്‍ദ്ദിയോട് ചര്‍ദ്ദിയാണ്. കഴിയ്ക്കുക, ഛര്‍ദ്ദിയ്ക്കുക, കിടക്കുക എന്നതാണ് ഇപ്പോഴത്തെ ദേവികയുടെ അവസ്ഥ. വ്‌ളോഗ് ചെയ്യാന്‍ പോയിട്ട് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല. ഒന്നൊന്നര മാസം എങ്ങിനെ ഞാന്‍ വീട്ടില്‍ തന്നെ ഇങ്ങനെ കിടന്നു എന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല എന്നാണ് ദേവിക പറയുന്നത്.
ഫോണ്‍ നോക്കാനോ ടിവി കാണാനോ ഒന്നും പറ്റുന്നില്ല. പലരും വിവരം തിരക്കി മെസേജുകള്‍ അയക്കുന്നുണ്ട് എങ്കിലും ഒന്നിനും മറുപടി കൊടുക്കാന്‍ സാധിച്ചില്ല. എന്റെ ഈ അവസ്ഥ കാരണം ഒന്ന് രണ്ട് നല്ല ഷോകള്‍ തന്നെ മിസ്സ് ആയി. അവസാനം ഇങ്ങനെ ആയാല്‍ പറ്റില്ല, കുറച്ച് ആക്ടീവ് ആകണം എന്ന് ഡോക്ടര്‍ പറഞ്ഞു.
പിന്നെ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഇത്രയും വൈകിയതിന് കാരണം വീട്ടുകാരാണ്. മൂന്ന് മാസം ആയിട്ടേ പുറത്ത് എല്ലാവരോടും പരസ്യപ്പെടുത്താന്‍ പാടുള്ളൂ എന്ന് വീട്ടില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. അതുകൊണ്ടാണ് അക്കാര്യം പറയാതിരുന്നത്. ഇപ്പോള്‍ ദേവിക മൂന്ന് മാസം ഗര്‍ഭിണിയാണ്.
ഇപ്പോള്‍ തന്നെ ഞാന്‍ എല്ലാ ഗര്‍ഭിണികളെയും നമിയ്ക്കുന്നു എന്നാണ് ദേവിക പറയുന്നത്. ഇതുവരെ പഠിച്ചതും അറിഞ്ഞും വായിച്ചതുമായ കാരങ്ങള്‍ വച്ച് ഗര്‍ഭകാലത്തെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നായിരുന്നു എന്റെ വിചാരം. ഞാന്‍ ഗര്‍ഭിണിയായാല്‍ പലതും ചെയ്യും എന്നും വിചാരിച്ചിരുന്നു.
പക്ഷെ അതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ സംഭവിയ്ക്കുക എന്ന് ഇപ്പോള്‍ മനസ്സിലായി. പലരും പല ഉപദേശങ്ങളും തരും. പക്ഷെ ആവശ്യമുള്ളത് മാത്രം കാതിലെടുക്കുക. സന്തോഷത്തോടെ ഇരിക്കുക- ദേവിക തന്റെ സ്ത്രീ ആരാധികമാരോടായി പറഞ്ഞു.
about devika
