Connect with us

അത് കണ്ടതോടെ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു…..അത്ഭുതത്തോടെ ഞാൻ അത് ഉൾകൊണ്ടു! ക്ലൈമാക്സ് നൃത്തത്തിൽ സംഭവിച്ചത്

Malayalam

അത് കണ്ടതോടെ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു…..അത്ഭുതത്തോടെ ഞാൻ അത് ഉൾകൊണ്ടു! ക്ലൈമാക്സ് നൃത്തത്തിൽ സംഭവിച്ചത്

അത് കണ്ടതോടെ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു…..അത്ഭുതത്തോടെ ഞാൻ അത് ഉൾകൊണ്ടു! ക്ലൈമാക്സ് നൃത്തത്തിൽ സംഭവിച്ചത്

ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾക്കാണ് വഴി തെളിയിച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്‍റേയും നിമിഷ സജയന്‍റേയും പ്രകടനം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയുണ്ടായി. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തെ സംബന്ധിച്ചൊരു കുറിപ്പ് സംവിധായകന്‍റെ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

മഹത്തായ അടുക്കള ലൊക്കേഷൻ ഒക്കെ സെറ്റ് ആയി കോഴിക്കോട് ഉള്ള സമയം. സിനിമയുടെ അവസാനം നിമിഷ ഹാപ്പി ആകുന്ന ഒരു മൊമെന്‍റ് എനിക്ക് വേണം. സ്ത്രീകളുടെ കലാ പ്രവർത്തനത്തിന്‍റെ ഒരു കൊളാഷ് അതാണ് മനസിൽ അത് ഫ്രാൻസിസ് എഡിറ്റ് ചെയത് പൊളിക്കേണ്ട ഐറ്റം ഒക്കെ ആയി മനസിൽ കിടന്നു കളിക്കുന്നുണ്ട്. പക്ഷേ കൊവിഡ് പ്രോട്ടോകോൾ പ്രകാരം 50 ൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ പറ്റാത്ത സമയം. എന്ത് ചെയ്യും എന്ന ആലോചനയിൽ ആയിരുന്നു കുറെ ദിവസങ്ങൾ.

അങ്ങനെ ഒരു ദിവസം ശ്യാംഭവി സുരേഷിന്‍റെ വീട്ടിൽ പോയി. ആ വീട് 2 പെൺകുട്ടികൾ മുതൽ നമ്മുടെ കൂടെ വീടാണ്. ശ്യമുവും സുരേഷേട്ടനും ഒക്കെ ആയി ഞാനും ഫ്രാൻസിസും വർത്താനം പറഞ്ഞു ഇരിക്കുകയാണ്. കഥകളി മുതൽ ഇങ്ങോട്ട് ഡാൻസിന്‍റെ സമസ്ത മേഖലകളും അടക്കി വാഴുന്ന കിടിലൻ കൊച്ചാണ് ശ്യാമു.

വർത്തമാനത്തിന്‍റെ ഇടയിൽ ഞാൻ ശ്യാമുനോട് ചോദിക്കുന്നു ശ്യാമു നിങ്ങളുടെ ഗ്രൂപ്പ് ഡാൻസ് വീഡിയോ വല്ലോം ഉണ്ടോ? ഉണ്ടല്ലോ ജിയോ അങ്കിൾന്നു പറഞ്ഞു ഒരു സാധനം ലാപ്‌ടോപ്പിൽ കാണിക്കുന്നു. സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ എ ഗ്രേഡ് നേടിയ ഗ്രൂപ്പ് ഡാൻസ് ആണ് സംഭവം. മഹാഭാരതം ആണ് തീം. കണ്ടു അവസാനിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു നോക്കുമ്പോൾ അതാ ഫ്രാൻസിസും നിറകണ്ണുകളോടെ. ആരാണ് ഇതിന്‍റെ കൊറിയോഗ്രാഫർ. ശ്യാമു പറഞ്ഞു സാബു മാഷ്. സാബു ജോര്‍ജ്ജ്
അദ്ദേഹത്തെ വിളിക്കുന്നു ശേഷം സംഭവിച്ചതാണ് ക്ലൈമാക്സ് നൃത്തം. ഷൂട്ടിന്‍റെ ഇടയിൽ ആണ് സാബു മാഷ് എന്നോട് പറയുന്നത് അദ്ദേഹം നൃത്തം പഠിച്ചിട്ടില്ല എന്നത്. അത്ഭുതത്തോടെ ആണ് അത് ഞാൻ ഉൾക്കൊണ്ടത്. കാത്തിരിക്കുന്നു ചിട്ടപെടുത്തുന്ന ഓരോ ചുവടുകളും കാണാൻ……

More in Malayalam

Trending

Recent

To Top