‘കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല’; ‘കൊഴുമ്മല്‍ രാജീവനിലും വിപ്ലവകാരിയുണ്ട്… നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും; പുതിയ പോസ്റ്ററുമായി ചാക്കോച്ചന്

റിലീസായ ദിവസം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ കുഞ്ചാക്കോ ബോബന് ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിന്റെ റിലീസിനോട് സംബന്ധിച്ച് പുറത്തിറക്കിയ പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലുണ്ടായിരുന്നത്.
ഇത് സര്‍ക്കാരിനെതിരെയുള്ള പോസ്റ്ററായാണ് വ്യാഖ്യാനിക്കപ്പെട്ടത്. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള പ്രചരണങ്ങള്‍ വരെയുണ്ടായി. പിന്നാലെ തെറ്റിദ്ധാരണ നീക്കി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.
രതീഷ് ബാലകൃഷ്ണന്‍്റെ സംവിധാനത്തില്‍ ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ആയത്. ആദ്യ ആറ് ദിവസത്തില്‍ 25 കോടി നേടിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
‘കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല’ എന്നാണ് പുതിയ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്ററും അതിനോടൊപ്പം ചാക്കോച്ചന് കുറിച്ച വാക്കുകളുമാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്.
‘കൊഴുമ്മല്‍ രാജീവനിലും വിപ്ലവകാരിയുണ്ട്… നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും..!’വരിക വരിക കൂട്ടരേ..നിങ്ങളുടെ സമീപമുള്ള തിയെറ്ററുകളില്‍.! ‘ന്നാ താന്‍ കേസ് കൊട്’ (sue me)’ എന്നാണ് പോസ്റ്ററിനൊപ്പം ചാക്കോച്ചന് കുറിച്ചത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...