Connect with us

കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി; സിനിമ നടക്കില്ലെന്നാണ് അന്ന കരുതിയത്; തുറന്ന് പറഞ്ഞ് സംവിധായകന്‍

Malayalam

കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി; സിനിമ നടക്കില്ലെന്നാണ് അന്ന കരുതിയത്; തുറന്ന് പറഞ്ഞ് സംവിധായകന്‍

കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി; സിനിമ നടക്കില്ലെന്നാണ് അന്ന കരുതിയത്; തുറന്ന് പറഞ്ഞ് സംവിധായകന്‍

സുരേഷ് ഗോപിയെ നായകനാക്കി സമദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിച്ചാമണി എംബിബിഎസ്. ഇപ്പോഴിതാ സുരേഷ് ഗോപിയോട് ചിത്രത്തിന്‍്‌റെ കഥ പറയാന്‍ പോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ വെച്ച് ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹം.

പക്ഷെ അദ്ദേഹം ചെയ്യുമോ എന്നറിയില്ലാത്ത കൊണ്ട് കൊച്ചിന്‍ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു താന്‍ കരുതിയത്. ഹനീഫ പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കും. ഹനീഫ്ക്കയും താനും സലീം ഹില്‍ടോപ്പും ചേര്‍ന്നാണ് സുരേഷേട്ടനെ കാണാന്‍ പോകുന്നത്. അന്ന് തന്നെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തിയത് ഹനീഫയാണ്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

സംവിധാനം ചെയ്യാനാണ് ഇദ്ദേഹത്തിന് ആഗ്രഹം. കൈയ്യിലൊരു കഥയുണ്ട് കേട്ടു നോക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കഥ കേള്‍ക്കുന്നതിനിടയില്‍ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി തന്നോട് ചോദിച്ചു. അന്ന് റംസാന്‍ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് താന്‍ പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോണ്‍ ചെയ്യാനായിരുന്നു.

കഥ പറഞ്ഞ് തീരാറാപ്പോള്‍ വാങ്ക് വിളിക്കുന്ന സമയമായി. അപ്പോള്‍ നോമ്പുതുറക്കലിന്‍്‌റെ ആഹരങ്ങളും എത്തി. അത് അറേയ്ഞ്ച് ചെയ്യാനാണ് അദ്ദേഹം പുറത്തേക്ക് പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതോടെ. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ചര്‍ച്ച ചെയ്തിരുന്നു. വില്ലനായി ബിജു മേനോനെ തങ്ങള്‍ നേരത്തെ തന്നെ മനസില്‍ കണ്ടിരുന്നു.

പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാര്‍ ചെയ്യണമെന്ന് സുരേഷേട്ടന്‍ പറഞ്ഞു. ആകെ ആ നിര്‍ദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്.

ജൂണ്‍, ജൂലൈ മാസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുമ്പോള്‍ ചെന്നൈയില്‍ സുരേഷ് ഗോപിയും വന്നിരുന്നു. പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. തുടക്കക്കാരന്‍ എന്ന നിലയില്‍ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും അന്ന് അദ്ദേഹം അങ്ങനെ ചെയ്തതെന്നും സമന്ദ് മങ്കട കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending