serial news
കൂടെവിടെ പ്രേക്ഷകരുടെ എല്ലാം അഞ്ജിമ്മാ… എക്സ്പ്രെഷൻ റാണി ;അൻഷിതയ്ക്ക് ട്രോൾ സമ്മാനവുമായി ബിപിൻ; റാണിയമ്മയുടെ സ്പെഷ്യൽ ആശംസകൾ; അൻഷിത അൻഷിയ്ക്ക് ഇന്ന് പിറന്നാൾ!
കൂടെവിടെ പ്രേക്ഷകരുടെ എല്ലാം അഞ്ജിമ്മാ… എക്സ്പ്രെഷൻ റാണി ;അൻഷിതയ്ക്ക് ട്രോൾ സമ്മാനവുമായി ബിപിൻ; റാണിയമ്മയുടെ സ്പെഷ്യൽ ആശംസകൾ; അൻഷിത അൻഷിയ്ക്ക് ഇന്ന് പിറന്നാൾ!
വളരെ കുറച്ചു കഥാപാത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും നടി അന്‍ഷിത ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അൻഷിതയ്ക്ക് സാധിക്കുന്നുണ്ട്.
അതേസമയം വ്യക്തിജീവിതത്തിൽ സൂര്യയുടെ ചെറിയ ഷെയ്ഡ് ഒക്കെ പറയാവുന്ന ഒരു നായികയാണ് അൻഷിദ. സൂര്യ കൈമളിന് കിട്ടിയ ആരാധകരിലും കൂടുതലാണ് ഇപ്പോൾ അൻഷിദയ്ക്ക് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അത്രത്തോളം ഇഷ്ടത്തോടെ അഞ്ജിമാ എന്ന് ആരാധകർ അൻഷിദയെ വിളിക്കുന്നുമുണ്ട്….
ഇന്നിപ്പോൾ പിറന്നാൾ ആഘോഷിക്കുന്ന അൻഷിതയ്ക്ക് നമ്മുടെ കഥാ നായകൻ രാവിലെ തന്നെ ട്രോൾ കാപ്ഷനും കൊണ്ടാണ് എത്തിയിരിക്കുന്നത്. പിറന്നാൾ ആശംസകൾ പറയുന്നതിനൊപ്പം ഓണം ആഘോഷത്തിന്റെ സ്പെഷ്യൽ ഡ്രെസ്സിൽ എന്തോ കാര്യമായി പാടുന്ന അൻഷിദയുടെ ഫോട്ടോ ആണ് പങ്കുവച്ചിരിക്കുന്നത്,
അതിന് കൊടുത്തിരിക്കുന്ന കാപ്ഷൻ ബർത്ത് ഡേ സോങ് സ്വയം പാടുന്ന ബര്ത്ഡേ ഗേൾ… എന്നാണ്… വളരെ മനോഹരമായ ബാക്ക്ഗ്രൗണ്ടിൽ സുന്ദരിയായും മധുരമായും പാട്ടുപാടുന്ന അൻഷിദയെ കണ്ടാൽ മറ്റാർക്കും ട്രോളാൻ തോന്നില്ല. അത് കേട്ട് ആസ്വദിച്ചിരുന്ന ബിപിൻ ജോസും അടുത്തുതന്നെ ഉണ്ട്.
അൻഷിദയുടെ പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ ഇൻസ്റ്റാ ഫാൻ പേജുകൾ അൻഷിദയ്ക്ക് വേണ്ടിയുള്ള ആഘോഷം തുടങ്ങിക്കഴിഞ്ഞു. പ്രൊഫൈൽ പിക്ച്ചർ മാറ്റുന്നതുൾപ്പടെ നിരവധി കാര്യങ്ങൾ ആണ് ആരാധകർ അൻഷിദയ്ക്ക് വേണ്ടി ചെയ്യുന്നത്.
സീരിയലുകളിലൂടെ മാത്രം ആരാധകരെ നേടിയ താരമാണ് അൻഷിദ . സീരിയലുകളില്‍ സജീവമാണെങ്കിലും അന്‍ഷിത സിനിമയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. മുന്‍പൊരിക്കല്‍ തന്നെ തേടി സിനിമയില്‍ നിന്നും ഓഫര്‍ വന്നിരുന്നു. അന്ന് പക്ഷേ സാഹചര്യങ്ങള്‍ ഒത്തിണങ്ങി വരാത്തതിനാല്‍ അഭിനയിച്ചില്ല. സിനിമ ചെയ്യാന്‍ തന്നെയാണ് താല്പര്യം എന്നും അൻഷിദ പറഞ്ഞിട്ടുണ്ട്. സീരിയലിനോടാണ് പൊതുവെ ഇഷ്ടമെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട്. നല്ല കഥാപാത്രം കിട്ടിയാല്‍ നോക്കാം എന്നാണ് വിചാരിക്കുന്നത് എന്നും നടി വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ എന്ന സീരിയലില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ടാണ് അനിഷിത അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കബിനി എന്ന സീരിയലില്‍ നെഗറ്റീവ് വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു.
അതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലില്‍ നായികയായെത്തുന്നത്. കോളേജ് വിദ്യാര്‍ഥിനിയായ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെയാണ് അന്‍ഷിത അവതരിപ്പിക്കുന്നത്. വളരെയധികം പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ഈ കഥാപാത്രത്തിന് സാധിക്കുകയും ചെയ്തിരുന്നു. മുൻപും തൻ്റെ പ്രണയകഥകൾ പറഞ്ഞ് അൻഷിത രംഗത്ത് വന്നിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ ബന്ധം ആയിരുന്നെങ്കിലും അത് പാതി വഴിയിൽ അവസാനിപ്പിച്ചു. അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും വന്നതോടെ അതിലേക്കായി ശ്രദ്ധ. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാവുകയാണ് നടി.
about anshitha anshi
