Malayalam
ഒളിച്ച് വെയ്ക്കുന്നില്ല ആദ്യ രണ്ട് സീസണിൽ ക്ഷണം ലഭിച്ചു, ആ ഒരൊറ്റ കാരണം കൊണ്ട് എല്ലാം നിരസിച്ചു
ഒളിച്ച് വെയ്ക്കുന്നില്ല ആദ്യ രണ്ട് സീസണിൽ ക്ഷണം ലഭിച്ചു, ആ ഒരൊറ്റ കാരണം കൊണ്ട് എല്ലാം നിരസിച്ചു
ബിഗ് ബോസ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത് മുതൽ മത്സരാർത്ഥികൾ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ പലരും പ്രവചനം നടത്തിയപ്പോൾ ഉയർന്നുവന്ന പേരായിരുന്നു നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ്. പ്രേക്ഷകരുടെ ഊഹാപോഹങ്ങൾ ശരി വെച്ച് കൊണ്ടായിരുന്നു ആദ്യ മത്സരാര്‍ത്ഥിയായി നോബി ബിഗ് ബോസിലെത്തിയത്. പാട്ടും ഡാന്‍സും ആരവങ്ങളുമൊക്കെയായി മാസായി തന്നെ നോബി വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു.
ഭാര്യയും വീട്ടുകാരുമെല്ലാം ചേര്‍ന്ന് നല്കിയ ഇന്ട്രോയോടൊപ്പമായിരുന്നു നോബി എത്തിയത്. അധികമാര്‍ക്കും കിട്ടാത്തതാണ് ഈ അവസരമെന്നും അതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നോബി പറഞ്ഞു. ഇപ്പോഴിതാ തനിക്ക് നേരത്തെ തന്നെ ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് നോബി വ്യക്തമാക്കുകയാണ്. ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയിലാണ് നോബി തനിക്ക് മുന്‍ സീസണുകളിലും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഒന്നും രണ്ടും സീസണുകളില്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പേടി കാരണം താന്‍ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും നോബി പറഞ്ഞു.
നോബിയ്ക്ക് പുറമെ നടന് മണിക്കുട്ടന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ഗായിക ലക്ഷ്മി ജയന്, ഡിംപിള്‍ ഭാല്‍, കിടിലം ഫിറോസ്, മജ്സിയ ബാനു, സൂര്യ മേനോന്, അനൂപ് കൃഷ്ണന്, സന്ധ്യ മനോജ്, റിതു മന്ത്രി, അഡോണി ജോണ്‍, സായ് വിഷ്ണു, റംസാന് മുഹമ്മദ്, എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍. 14 പേരാണ് ഇത്തവണ ബിഗ് ബോസിലുള്ളത്.
