Connect with us

അവധി കിട്ടിയപ്പോള്‍ എപ്പോള്‍ ജോലി കിട്ടുമെന്ന് ചിന്തിക്കുന്നു; ആശുപത്രി കിടക്കിയില്‍ നിന്നും അമിതാഭ് ബച്ചന്റെ വാക്കുകള്‍…!

News

അവധി കിട്ടിയപ്പോള്‍ എപ്പോള്‍ ജോലി കിട്ടുമെന്ന് ചിന്തിക്കുന്നു; ആശുപത്രി കിടക്കിയില്‍ നിന്നും അമിതാഭ് ബച്ചന്റെ വാക്കുകള്‍…!

അവധി കിട്ടിയപ്പോള്‍ എപ്പോള്‍ ജോലി കിട്ടുമെന്ന് ചിന്തിക്കുന്നു; ആശുപത്രി കിടക്കിയില്‍ നിന്നും അമിതാഭ് ബച്ചന്റെ വാക്കുകള്‍…!

ബോളിവുഡില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. അടുത്തിടെയാണ് അദ്ദേഹത്തെ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കോവിഡ് പോസിറ്റീവാകുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്.

പിന്നാലെ നടന് രോഗശാന്തി നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആശുപത്രിവാസത്തെ കുറിച്ചുള്ള ബച്ചന്റെ ട്വീറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘T- 4391 ജോലി ചെയ്യുമ്പോള്‍ എപ്പോള്‍ അവധി കിട്ടുമെന്ന് ചിന്തിച്ചിരുന്നു. അവധി കിട്ടിയപ്പോള്‍ എപ്പോള്‍ ജോലി കിട്ടുമെന്ന് ചിന്തിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

2020 ജൂലൈയിലാണ് അമിതാഭ് ബച്ചന് ആദ്യം കോവിഡ് പോസിറ്റീവാകുന്നത്. തുടര്‍ന്ന് രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ബിഗ് ബിക്ക് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്തതിന് ശേഷമാണ് അമിതാഭ് ബച്ചന്‍ ജോലിയില്‍ തിരികെ എത്തിയത്.

അതേസമയം, ബ്രഹ്മാസ്ത്രയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 9 നാണ് ചിത്രം തിയറ്റര്‍ റിലീസായി എത്തുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ബ്രഹ്മാസ്ത്ര എത്തുന്നത്.

More in News

Trending

Recent

To Top