Connect with us

ദിൽറോബ്‌ ഫാൻസുകൾ ഇല്ല… ഇനി പൊടിറോബ് ഫാൻസ്‌ ; ആ ട്വിസ്റ്റ് സംഭവിച്ചത് ഇവിടെ വെച്ച്; തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നത്..; പഴയ വൈറൽ വീഡിയോ കുത്തിപൊക്കി ആരതി!

News

ദിൽറോബ്‌ ഫാൻസുകൾ ഇല്ല… ഇനി പൊടിറോബ് ഫാൻസ്‌ ; ആ ട്വിസ്റ്റ് സംഭവിച്ചത് ഇവിടെ വെച്ച്; തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നത്..; പഴയ വൈറൽ വീഡിയോ കുത്തിപൊക്കി ആരതി!

ദിൽറോബ്‌ ഫാൻസുകൾ ഇല്ല… ഇനി പൊടിറോബ് ഫാൻസ്‌ ; ആ ട്വിസ്റ്റ് സംഭവിച്ചത് ഇവിടെ വെച്ച്; തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നത്..; പഴയ വൈറൽ വീഡിയോ കുത്തിപൊക്കി ആരതി!

ബിഗ് ബോസ് സീസൺ ഫോറിൽ പാതിയിൽ പടിയിറങ്ങേണ്ടി വന്നെങ്കിലും സോഷ്യൽമീഡിയയിലും മലയാളികൾക്കിടയിലും സജീവമാണ് റോബിൻ. അടുത്തിടെയാണ് റോബിൻ താൻ ഫെബ്രുവരിയൽ വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ചത്. ബി​ഗ് ബോസിലായിരിക്കെ സഹമത്സരാർഥിയായിരുന്ന ദിൽഷ പ്രസന്നനോട് പ്രണയമുണ്ടെന്ന് റോബിൻ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കരിയറിലാണ് താൻ ശ്രദ്ധിക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് ദിൽഷ പറഞ്ഞതോടെ റോബിനും ദിൽഷയും പിരിയുകയായിരുന്നു. ശേഷമാണ് റോബിൻ നടിയും മോഡലും ബിസിനസ് വുമണുമെല്ലാമായ ആരതിയെ പൊടിയെ പ്രണയിക്കാൻ തുടങ്ങിയത്.

ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ടോം ഇമ്മട്ടിയുടെ കട്ടൻ വിത്ത് ഇമ്മട്ടി ഷോയിൽ വെച്ചാണ്. അന്ന് റോബിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന ആരതിയെ പ്രേക്ഷകരും റോബിൻ ആരാധകരും ശ്രദ്ധിച്ചിരുന്നു.

ആ അഭിമുഖത്തിന് ശേഷം ഇരുവരും വലിയ സൗഹൃദത്തിലായി. ശേഷം ആ സൗഹൃദം പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും വഴിമാറുകയായിരുന്നു.സ്വന്തമായി ബൊട്ടീക്ക് നടത്തുന്നുമുണ്ട് ആരതി. ഇപ്പോൾ തന്റെ നല്ല പാതിയെ താൻ കണ്ടെത്തിയ പഴയ വീഡിയോ വീണ്ടും കുത്തിപൊക്കി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് ആരതി.

പൊടിറോബ് ആരാധകരിൽ ഒരാൾ ഷെയർ ചെയ്ത വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കുകയാണ് ആരതി ചെയ്തത്. തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് റോബിൻ പറയുമ്പോൾ‌ ആരതി കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതും കാണാം.

തന്റെ ഏറ്റവും വലിയ സപ്പോർട്ടാണ് ആരതിയെന്നാണ് കഴിഞ്ഞ ദിവസം റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ കൂടിയാണ് റോബിനും ആരതിയും. അടുത്തിടെ ഇരുവരും നടൻ മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച വീഡിയോ വൈറലായിരുന്നു.

അടുത്തിടെയായി റോബിനെതിരെ നിരവധി പേർ വിമർശനവുമായി എത്തിയപ്പോൾ ആരതി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴത്തെ തന്റെ മൗനത്തെ കുറിച്ച് കാര്യമാക്കേണ്ടതില്ലെന്ന തരത്തിലായിരുന്നു ആരതിയുടെ പ്രതികരണം.

‘ചില വ്യക്തികളോടാണ്… ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ഞാൻ പ്രതികരിക്കാതിരിക്കുന്നത് ഞാൻ ഊമയായതുകൊണ്ടോ എനിക്ക് സംസാരിക്കാൻ അറിയാത്തത് കൊണ്ടോ അല്ല. കൃത്യമായ സമയത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ…. അപ്പോൾ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും’ എന്നാണ് ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ശക്തയായ സ്ത്രീയെന്ന നിലയിൽ മികച്ച ഉദാഹരണമാണ് ആരതി.

ഡീഗ്രേഡിങ് വരുമ്പോൾ ഓടിപ്പോകുന്ന പെണ്‍കുട്ടിയേയല്ല റോബിന് വേണ്ടത്. ഇതുപോലെ ശക്തമായി പ്രതികരിക്കുന്ന സ്ട്രോങ്ങായ പെണ്‍കുട്ടിയെയാണ് റോബിന് ആവശ്യമെന്നും ഒരാൾ കമന്റ് ചെയ്തു. അതേസമയം ഇനി നെഗറ്റീവുകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും റോബിനേയും ഇപ്പോൾ ആരതിയേയും ഞങ്ങൾക്ക് വ്യക്തമായി അറയാമെന്നും ചില റോബിൻ ആരാധകർ കുറിച്ചു.

about arathy podi

More in News

Trending

Recent

To Top