ബോളിവുഡ് ഹീറോ ഷാഹിദ് കപൂറിന് റേസിംഗ് ബൈക്കുകളോടുള്ള തന്റെ ഭ്രമം ആരാധകര്‍ക്ക് നല്ലതു പോലെ അറിയാം. നിരവധി ബോളിവുഡ് സിനിമകളില്‍ ബൈക്ക് റെയ്‌സര്‍ ആയി വേഷമിടാനുള്ള അവസരം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഡസന്‍ കണക്കിന് ബൈക്കുകളുള്ള തന്റെ ഗാരേജിലേക്ക് 12 ലക്ഷത്തിന്റെ ഡുക്കാട്ടിയെ കൂടി എത്തിക്കുകയാണ് ഷാഹിദ്.
പുതിയതായി വാങ്ങിയ ഡുക്കാട്ടിയില്‍ ഇരിക്കുന്ന താരത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. മനോഹരമായ യാത്രകള്‍ ആസ്വദിക്കൂ എന്ന തലക്കെട്ടോടെ പങ്കു വെച്ച ചിത്രത്തിന് കീഴില്‍ നിരവധി കമന്റുകളാണ് ഒഴുകിയെത്തുന്നത്.
12 ലക്ഷം രൂപക്ക് വാങ്ങിയ റേസിംഗ് ചമ്പ്യന്‍ നികുതി അടവും കഴിഞ്ഞു ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുമ്പോള്‍ 14 ലക്ഷം രൂപയാകും. മുന്‍പും താരം ഡുക്കാട്ടിയുടെ സ്‌ക്രബഌ 1100 എന്ന ലിമിറ്റഡ് എഡിഷന്‍ സീരീസിലെ ബൈക്ക് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ബൈക്കിന്റെ പിന്‍ സീറ്റ് ഒഴിച്ചിട്ട് ഇരിക്കുന്ന താരത്തിനോട് എന്നെയും കൂട്ടുമോ നമുക്കൊരുമിച്ച് റൈഡിന് പോകാം എന്ന രസകരമായ കമന്റുകളാണ് നിറയുന്നത്.
മോഡലിംഗിലൂടെ കടന്നുവന്ന് പിന്നീട് വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രശസ്തയാണ്. സൗന്ദര്യം കൊണ്ടും തന്റെ കഴിവുകൊണ്ടും...
കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും മുന്നറിയിപ്പില്ലാതെ തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സംവിധായകന് ജിയോ ബേബി. ഉദ്ഘാടകന്റെ...