Connect with us

സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞുള്ള മോഡേണ്‍ ലുക്കില്‍ അഭയ ഹിരണ്‍മയി; “പാട്ട് പോലെ പ്രിയപ്പെട്ടത്”; ചിത്രം ഏറ്റെടുത്ത് ആരാധകർ !

News

സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞുള്ള മോഡേണ്‍ ലുക്കില്‍ അഭയ ഹിരണ്‍മയി; “പാട്ട് പോലെ പ്രിയപ്പെട്ടത്”; ചിത്രം ഏറ്റെടുത്ത് ആരാധകർ !

സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞുള്ള മോഡേണ്‍ ലുക്കില്‍ അഭയ ഹിരണ്‍മയി; “പാട്ട് പോലെ പ്രിയപ്പെട്ടത്”; ചിത്രം ഏറ്റെടുത്ത് ആരാധകർ !

ചുരുക്കം ചില സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ ഹിരണ്മയി മലയാളികൾക്ക് സുപരിചിതമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പും ബ്രേക്ക് അപ്പുമൊക്കെ മലയാളികൾ ചർച്ചയാക്കിയതാണ്. ഇരുവരും തമ്മിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

ബ്രേക്കപ്പിന് ശേഷം ഗോപി സുന്ദർ അമൃത സുരേഷുമായി ഇപ്പോൾ പ്രണയത്തിലാണ്. ബ്രേക്കപ്പ് അഭയ ഹിരണ്മയിയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ പലർക്കും അഭയ ഹിരണ്മയിയെക്കുറിച്ച് കൂടുതൽ അറിയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരണ്മയി.

ഡിസൈനിംഗില്‍ പണ്ടേ താല്‍പര്യമുണ്ടെന്നും വിശേഷാവസരങ്ങളില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത ഡ്രസ് ഇടാറുണ്ടെന്നും അഭയ പറഞ്ഞിരുന്നു.സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞുള്ള ചിത്രങ്ങളാണ് അഭയ ഹിരണ്‍മയി പോസ്റ്റ് ചെയ്തത്.

പതിവ് പോലെ ചിരിച്ച മുഖത്തോടെയായാണ് അഭയ പോസ് ചെയ്തത്. ഡ്രെസ് ഡിസൈൻ മാത്രമല്ല, അഭയ അതിൽ അതീവ സുന്ദരിയാണ് എന്നും ആരാധകർ പറയുന്നുണ്ട്.

വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായ ​ഗോപി സുന്ദറിനെ എന്തിന് പ്രണയിച്ചുവെന്ന് ചോ​ദിച്ചാണ് അഭയ ഹിരൺമയിയെ സോഷ്യൽമീഡിയയിലെ ചിലൽ കളിയാക്കിയിരുന്നത്.പക്ഷെ അഭയ പക്ഷെ ഇത്തരം സൈബർ ബുള്ളിയിങിനോ കളിയാക്കലുകൾക്കോ ചെവി കൊടുക്കാതെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്.

https://youtu.be/BgXlz_O16O8

അഭയയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിലതിൽ ഒന്നാണ് താരത്തിന്റെ വളർത്തുനായകൾ. വിവിധ ഇനത്തിൽപ്പെട്ട നായകളെ അഭയ വളർ‌ത്തുന്നുണ്ട്. അവയിൽ ഒന്ന് ചത്തുപ്പോയതിന്റെ സങ്കടത്തിലാണ് അഭയ. പുരുഷുവെന്ന അഭയയുടെ നായയാണ് ചത്തുപോയത്.

പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി അഭയ പോസ്റ്റ് ചെയ്തിരുന്നു. ‘അവസാന സമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല.’

‘നമ്മളൊന്നിച്ചിരുന്ന് ടിവി കാണും. ബിസ്‌ക്കറ്റ് പങ്കുവെക്കും. നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ല… ഞാനൊരിക്കലും അത് പറയുകയുമില്ല.’

‘നീ മോശമായി പെരുമാറിയപ്പോള്‍ വഴക്ക് പറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്.’

‘ഈ വേദന എനിക്ക് സഹിക്കാനാവില്ല. എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്… ഐ ലവ് യൂ. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു. എന്നെ വിട്ട് പോവല്ലേയെന്നും’ അഭയ കുറിച്ചു. താരങ്ങളും ആരാധകരുമെല്ലാം അഭയയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായെത്തിയിട്ടുണ്ട്.

വളർത്തുനായകളോട് പ്രിയമുള്ളവരാണ് സെലിബ്രിറ്റികളിൽ ഏറെപ്പേരും അക്കൂട്ടത്തിൽ ഒരാളാണ് അഭയ ഹിരൺമയിയും. അഭയ ഹിരൺമയിയുമായി പിരിഞ്ഞ ശേഷം ​ഗോപി സുന്ദർ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന വാർത്ത പുറത്തുവിട്ടത്.

about abhaya

More in News

Trending

Recent

To Top