Connect with us

എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്; നാല് ദിവസം ആ മരണ വാര്‍ത്ത അറിഞ്ഞില്ല..; ജീവിതത്തിൽ സംഭവിച്ച മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ദേവി ചന്ദന!

News

എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്; നാല് ദിവസം ആ മരണ വാര്‍ത്ത അറിഞ്ഞില്ല..; ജീവിതത്തിൽ സംഭവിച്ച മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ദേവി ചന്ദന!

എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്; നാല് ദിവസം ആ മരണ വാര്‍ത്ത അറിഞ്ഞില്ല..; ജീവിതത്തിൽ സംഭവിച്ച മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ദേവി ചന്ദന!

സിനിമയിലും മിമിക്രി ലോകത്തും ഒരുപോലെ നിറസാന്നിധ്യമായി നില്‍ക്കുകയാണ് നടി ദേവി ചന്ദന. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവമായിരുന്നു ദേവി. ഇപ്പോള്‍ മിനിസ്‌ക്രീന്‍ സീരിയലുകളിലും മറ്റുമൊക്കെയായി പ്രേക്ഷക പ്രശംസ നേടി മുന്നോട്ട് പോവുകയാണ്. ഇടയ്ക്ക് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങളൊക്കെ ചാനലിലൂടെയാണ്.

ദേവിയുടെ ഭര്‍ത്താവും ഗായകനുമായ കിഷോറിനൊപ്പമാണ് യൂട്യൂബിലൂടെ വിശേഷങ്ങള്‍ പറയാറുള്ളത്. യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ അധികം സോഫ്റ്റ് ഹാര്‍ട്ടഡ് പേഴ്‌സണാണ് ദേവി ചന്ദന. ദേഷ്യം വന്നാല്‍ പോലും താന്‍ ആദ്യം കരയുകയാണ് ചെയ്യുന്നത് എന്ന് ദേവി പറയുന്നു. അങ്ങനെ ദേഷ്യവും സങ്കടവും ഒരുമിച്ച് വന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ചു പറയാം നേടാം എന്ന ഷോയില്‍ എത്തിയ ദേവി ചന്ദന പറഞ്ഞു.

“കല്യാണത്തിന് മുന്‍പ് ആണ്, കിഷോറുമായുള്ള വിവാഹ നിശ്ചയം എല്ലാം കഴിഞ്ഞിരുന്നു. അന്നൊക്കെ എന്റെ കൂടെ പ്രോഗ്രാമുകള്‍ക്ക് എല്ലാം ഒപ്പം വരുന്നത് അച്ഛന്‍ അല്ലെങ്കില്‍ അമ്മയാണ്. അങ്ങനെ ഒരിക്കല്‍ അമ്മ അസോസിയേഷന്റെ പരിപാടി നടക്കുന്നതിന്റെ റിഹേഴ്‌സലും കാര്യങ്ങളും എല്ലാം നടക്കുകയാണ്. കൂടെ വന്നത് അച്ഛനാണ്. റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ അച്ഛന്‍ എന്നോട് പറഞ്ഞു, ഞാന്‍ അത്യാവശ്യമായി വീട്ടിലേക്ക് ഒന്ന് പോകുകയാണ്.. നിനക്ക് ഇവിടെ കിഷോറിന്റെ അമ്മയും അച്ഛനും വരും എന്ന്.

അതെന്തിനാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാന്‍ കൂടെ പോകണം എന്ന് പറഞ്ഞു. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഒപ്പം പോയാല്‍ പോരെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ അച്ഛന്‍ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നു. അത് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് പ്രസാദേട്ടന്റെ പ്രോഗ്രാമുണ്ട്. എന്നെ അവിടേക്കും കൊണ്ടു പോയി. കെഎസ് പ്രസാദിന്റെ പ്രോഗ്രാം എന്നൊക്കെ പറഞ്ഞാല്‍ അങ്ങ് ചിരിച്ചും ചിരിപ്പിച്ചും ചാവും വിധമായിരിയ്ക്കും. ആടി തിമര്‍ക്കുകയാണ്.

എല്ലാം കഴിഞ്ഞ് വീട്ടില്‍ വന്ന്പപോഴാണ് അറിയുന്നത് കൊച്ചച്ഛന്‍ മരിച്ചു എന്ന്. ആ മരണ വിവരം ഞാന്‍ അറിയുമ്പോഴേക്കും നാല് ദിവസമായി. എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ. ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയും ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛന്‍ പറയാതിരുന്നത്. പക്ഷെ എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്.

അങ്ങനെ പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായി വളരെ അധികം വേദനിച്ച് നില്‍ക്കുമ്പോഴും സ്‌ക്രീനില്‍ പൊട്ടി ചിരിച്ച് അഭിനയിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ സ്റ്റേജില്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് അച്ഛനും അമ്മയും ഇപ്പോള്‍ വരാവേ എന്ന് പറഞ്ഞ് പോയത്. ആ സമയത്ത് എന്റെ അനിയന് ചെറിയൊരു അപകടം പറ്റി ഹോസ്പിറ്റലില്‍ കൊണ്ടു പോവുകയായിരുന്നു. അപ്പോഴും നോക്കി നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ- ദേവി ചന്ദന പറഞ്ഞു

about devi chandana

More in News

Trending

Recent

To Top