Connect with us

കാസര്‍കോട് ഹോസ്റ്റലില്‍ ടോയ്‌ലറ്റ് ക്ലീനറായി നിയമനം; പലരും മുഖം ചുളിച്ചു…പക്ഷെ…; ‘6 ദിവസമാണ് ICU-ൽ കഴിഞ്ഞത്, പിന്നീട് ജോലിക്കൊന്നും പോകാനായില്ല; മറിമായത്തിലൂടെ താരമായ ഉണ്ണി!

News

കാസര്‍കോട് ഹോസ്റ്റലില്‍ ടോയ്‌ലറ്റ് ക്ലീനറായി നിയമനം; പലരും മുഖം ചുളിച്ചു…പക്ഷെ…; ‘6 ദിവസമാണ് ICU-ൽ കഴിഞ്ഞത്, പിന്നീട് ജോലിക്കൊന്നും പോകാനായില്ല; മറിമായത്തിലൂടെ താരമായ ഉണ്ണി!

കാസര്‍കോട് ഹോസ്റ്റലില്‍ ടോയ്‌ലറ്റ് ക്ലീനറായി നിയമനം; പലരും മുഖം ചുളിച്ചു…പക്ഷെ…; ‘6 ദിവസമാണ് ICU-ൽ കഴിഞ്ഞത്, പിന്നീട് ജോലിക്കൊന്നും പോകാനായില്ല; മറിമായത്തിലൂടെ താരമായ ഉണ്ണി!

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ഉണ്ണി രാജ്. ടെലിവിഷൻ സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്‌ക്രീനിലും ഉണ്ണിരാജിനെ എല്ലാവർക്കും സുപരിചിതമാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും ഉണ്ണി രാജൻ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറി.

എന്നാൽ,അധികം ആരും അറിയാൻ ഇടയില്ലാത്ത ഒരു അപകട വാർത്തയെ കുറിച്ചാണ് ഇപ്പോൾ ഉണ്ണി
രാജ് പറയുന്നത്. ഇടയ്ക്ക് വീണ് പരിക്കേറ്റതിനാല്‍ ശാരീരികമായും ബുദ്ധിമുട്ടുകളും നടൻ അനുഭവിക്കുന്നതായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തമിഴ് സിനിമയില്‍ അഭിനയിക്കാനായി പോയപ്പോഴായിരുന്നു ഉണ്ണി രാജ് അപകടത്തില്‍പ്പെട്ടത്. പാക്കപ്പ് കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങാനിരിക്കവെയായിരുന്നു വീണത്. കുറച്ച് ദിവസം ഐസിയുവിലും മറ്റുമായി കഴിഞ്ഞതിന് ശേഷമായാണ് ഉണ്ണി രാജ് ആരോഗ്യം വീണ്ടെടുത്തത്.

സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച് ശീലിച്ച തനി നാടൻ മനുഷ്യനാണ്. നാടകങ്ങൾ കണ്ടും ഭാഗമായുമൊക്കെയാണ് അഭിനയ മോഹം ഉള്ളിലുണ്ടായത്. പിന്നെ വീണുകിട്ടിയ വേളകളിലൊക്കെയും അഭിനയത്തിനു കൂടി ഉണ്ണി രാജ സമയം മാറ്റി വെച്ചത് കൊണ്ടുകൂടിയാണ് ഈ കാസർഗോഡുകാരൻ ഇന്ന് നാലാളറിയുന്ന സിനിമാക്കാരനായി മാറിയത്. ഒൻപതാം ക്ലാസിൽ വച്ച് നാടകത്തിനു തട്ടിൽ കയറി ഒന്നാം സമ്മാനവും വാങ്ങി. സബ്ജില്ല മത്സരത്തിൽ പങ്കെടുക്കാനുള്ള ചെലവിന് പണമില്ലാത്തതിനാൽ അവിടെ നിന്നു. പത്താം ക്ലാസ്സ് പാസായതോടെ അമ്മ പറഞ്ഞു ‘പെങ്ങന്മാർ പഠിക്കട്ടെ, നീ പണിക്കു പോകൂ…’. അങ്ങനെ 16ാം വയസ്സിൽ ഹാർഡ്‌വെയർ കടയിലെ ജോലിക്കാരനായെങ്കിലും നാടകം വിട്ടില്ല.

നാടകനടനായി നാട്ടിൽ പേരെടുത്ത കാലത്ത്, പണ്ട് പണമില്ലാത്തതിനാൽ സബ്ജില്ലയിൽ പോകാൻ കഴിയാതെ പോയ സ്കൂളിൽ നിന്ന് കുട്ടികളെ നാടകം പരിശീലിപ്പിക്കാൻ ഒരു വിളി വന്നു. ആ സ്കൂൾ ടീം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയതോടെ ഉണ്ണിരാജയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതോടെ സ്കൂളുകളിലെ നാടകം, മൈം പരിശീലകനായി മാറുകയായിരുന്നു ഉണ്ണിരാജ.

കഴിഞ്ഞ 25 വർഷത്തിനിടെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും സർവകലാശാല കലോത്സവത്തിലും ഞാൻ പരിശീലിപ്പിക്കുന്ന കുട്ടികളാണ് സമ്മാനങ്ങൾ വാരിക്കൂട്ടുന്നതെന്ന് ഉണ്ണിരാജ പറയുന്നു. ഇപ്പോഴും തെക്കൻ ജില്ലക്കാർക്ക് ഞാൻ ‘മൈം ഉണ്ണി’യാണെന്ന് അഭിമാനത്തോടെയാണ് ഉണ്ണി പറയുന്നത്. കലോത്സവ സീസൺ കഴിഞ്ഞാൽ റോഡുപണി, പെയിൻ്റിംങ്, കിണർകുത്തൽ ഒക്കെയാണ് ജോലിയെന്നും ഉണ്ണി പറയുന്നുണ്ട്. ഇതിനിടെ ചേച്ചിക്ക് ആരോഗ്യവകുപ്പിൽ ജോലി കിട്ടിയെന്നും അതീവസന്തോഷത്തോടെ ഉണ്ണി പറഞ്ഞു.

തമിഴ്നാട്ടിലെ ‘ജയിലറി’ൻ്റെ ലൊക്കേഷനിൽ നിന്ന് തിരിച്ചെത്തി വീട്ടിലേക്കു മടങ്ങും വഴി കാൽതെറ്റി വീണാണ് അപകടമുണ്ടായത്. ആറു ദിവസത്തെ ഐസിയു വാസവും അതിനു ശേഷമുള്ള വിശ്രമവുമൊക്കെയായി കുറച്ചുകാലം ജോലി ഒന്നും ചെയ്യാനായില്ലെന്നും ഉണ്ണി പറയുന്നു. സാമ്പത്തികസ്ഥിതി പരുങ്ങലിൽ ആയതോടെ സിനിമയിലും സീരിയലിലും വീണ്ടും സജീവമാകാനായി തയ്യാറെടുക്കുകയായിരുന്നുവെന്നും ഉണ്ണി പറയുന്നു. അതിനിടെയാണ് വീട്ടിലേക്ക് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാനുള്ള കത്ത് വന്നത്. സ്കാവഞ്ചർ തസ്തികയിലെ ആ ജോലി എനിക്കു കിട്ടിയപ്പോൾ പലരും മുഖം ചുളിച്ചു. പക്ഷേ, എനിക്കൊരു മടിയും തോന്നിയില്ലെന്ന് ഉണ്ണി പറയുന്നു.

എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. ഞാനല്ലെങ്കിൽ മറ്റൊരാൾ ആ ജോലി ചെയ്യും, പിന്നെന്താ പ്രശ്നം എന്നാണ് ഉണ്ണി ചോദിക്കുന്നത്. ജോലി കിട്ടിയെങ്കിലും ഉണ്ണി ആറു മാസത്തേക്ക് അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്. കോവിഡ് കാലം കഴിഞ്ഞുള്ള കലോത്സവ സീസൺ വരികയാണ്. കുട്ടികളെ പരിശീലിപ്പിക്കണം. അതു കഴിഞ്ഞിട്ടു ജോലിക്ക് കയറാമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഉണ്ണിയുടെ എല്ലാ തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണയും നൽകിക്കൊണ്ട് ഉണ്ണിയുടെ ഭാര്യ സിന്ധുവും മക്കളായ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൻ ആദിത്യരാജും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ധൻവിരാജും ഒപ്പമുണ്ട്.

‘മറിമായം’ പരമ്പരയിലൂടെ കാസർകോട് ഭാഷ പറഞ്ഞാണ് ഉണ്ണിരാജ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. ഇതിനോടകം നടൻ 40 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ‘ഓപ്പറേഷൻ ജാവ’യിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഞാൻ, അരവിന്ദന്റെ അതിഥികൾ, കായംകുളം കൊച്ചുണ്ണി, പ്രണയമീനുകളുടെ കടൽ, കനകരാജ് എന്നിങ്ങനെ നിരവധി സിനിമകളിൽ ഉണ്ണിരാജ് അഭിനയിച്ചു കഴിഞ്ഞു. ഇതിനിടെ ഈ കാസർകോടുകാരൻ വാർത്താ കോളങ്ങളിലും നിറഞ്ഞിരുന്നു.

‘ടോയ്‌ലറ്റ് ക്ലീനറുടെ താൽക്കാലിക ജോലിക്ക് അപേക്ഷിച്ചവരുടെ കൂട്ടത്തിൽ ഉണ്ണിരാജയുമുണ്ടായിരുന്നു. ശൗചാലയം വൃത്തിയാക്കുന്ന ജോലിക്ക് ഉണ്ണി രാജ് അപേക്ഷിച്ചതും കാസര്‍കോട് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ടോയ്‌ലറ്റ് ക്ലീനറായി അദ്ദേഹത്തിന് നിയമനം ലഭിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു ഞൊടിയിടയിൽ വൈറലായി മാറിയത്.

ശമ്പളം കുറവാണെങ്കിലും സ്ഥിര ജോലിയാണ് എന്നതും പ്രമോഷനുള്ള സാധ്യതകളുമുണ്ടെന്നും നടൻ ഈ വാർത്തയിൽ പ്രതികരിച്ചിരുന്നു. ജോലിക്കായി ഉണ്ണി രാജ് അപേക്ഷിച്ചതും അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും അന്ന് വൈറലായിരുന്നു. ജോലി എന്താണെന്ന് മനസിലാക്കിയതിന് ശേഷമാണോ അപേക്ഷിച്ചതെന്നായിരുന്നു എംപ്ലോയ്‌മെന്റ് അംഗങ്ങളുടെ ചോദ്യം. അതെ എന്നായിരുന്നു ഉണ്ണിരാജിന്റെ മറുപടി. മുന്‍പ് സ്‌കാവഞ്ചര്‍ എന്ന പേരിലായിരുന്നു ഈ പോസ്റ്റ്.

ജോലിയെക്കുറിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ വിശദീകരിച്ചപ്പോഴും ഉണ്ണി രാജ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ ജോലി എന്റെ സ്വപ്‌നമാണെന്നും അഭിമുഖത്തിനായി എത്തിയപ്പോള്‍ കുറച്ച് പേര്‍ കൂടെ നിന്ന് സെല്‍ഫി എടുത്തതിനെക്കുറിച്ചും ഉണ്ണി പറഞ്ഞിരുന്നു. അവരൊക്കെ എന്നെ സെലിബ്രിറ്റിയായാണ് കാണുന്നത്. എന്നാല്‍ സീരിയലില്‍ നിന്നും അതിനുമാത്രമുള്ള വരുമാനമൊന്നും ലഭിക്കുന്നില്ലെന്നും നടൻ പറഞ്ഞിരുന്നു.

എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. ഗാന്ധിജി പോലും ശൗചാലയം വൃത്തിയാക്കിയിട്ടുണ്ട്. ആരായാലും അത് ചെയ്യേണ്ടതല്ലേ. എനിക്ക് ഈ ജോലി ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും തോന്നുന്നില്ല എന്നുമായിരുന്നു ഉണ്ണിരാജ് പറഞ്ഞത്. എംപ്ലോയ്‌മെൻ്റ് കാര്‍ഡ് ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളും എടുത്തായിരുന്നു അദ്ദേഹം ഇൻ്റര്‍വ്യൂവിന് എത്തിയത് എന്ന കാര്യവും സിനിമാപ്രേമികൾ പരസ്പരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഉണ്ണിരാജ വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ‘ജയിലർ’ എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനൊപ്പം മുഴുനീള വേഷമാണ് ഉണ്ണിരാജ അവതരിപ്പിച്ചിരിക്കുന്നത്.

about unni raj

More in News

Trending

Recent

To Top