Connect with us

ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണം, കേസില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനേയും വെറുതെ വിടരുത്; ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഖുഷ്ബു സുന്ദര്‍

News

ഏറെ കോളിളക്കം സൃഷ്ടിച്ച ബില്‍ക്കിസ് ബാനു കേസിലെ, 11 പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുഷ്ബു സുന്ദര്‍. പ്രതികളെ ജാമ്യത്തില്‍ വിട്ട നടപടിയില്‍ ബിജെപി നേതാക്കളാരും തന്നെ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഖുഷ്ബുവിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയായിരുന്നു ഖുഷ്ബുവിന്റെ പ്രതികരണം. ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണം. ‘ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, ആത്മാവിന് മുറിവേല്‍ക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനേയും വെറുതെ വിടരുത്.

അങ്ങനെ ചെയ്താല്‍ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബില്‍ക്കിസ് ബാനു അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായി ഈ കാലഘട്ടത്തില്‍ പിന്തുണ ആവശ്യമാണ്’ എന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.

ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചതിന് രാഷ്ട്രീയ മാനമില്ല എന്ന് ബിജെപി ദേശീയ വനിതാ വിഭാഗം ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്‍ പറഞ്ഞിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും കേസിന്റെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ വിട്ടയച്ചതെന്നും റിമിഷന്‍ പോളിസി പ്രകാരം ഗുജറാത്ത് സര്‍ക്കാര്‍ ഓരോ കേസും വിലയിരുത്തുമായിരുന്നുവെന്നും വനതി പറഞ്ഞു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മേഘാലയയിലെ 420 പേര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിട്ടുണ്ട്.

More in News

Trending

Recent

To Top