നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു! പിന്തുണച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ്
നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു! വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക! ഉണ്ണിയെ പിന്തുണച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ്
ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് നടന്‍ ബാല ഉണ്ണി മുകുന്ദനെതിരെ പ്രതികരിച്ചിരുന്നു. തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നാണ് ബലയുടെ ആരോപണം. എന്നാല്‍ ബാലയുടെ ആരോപണം തെറ്റാണെന്നും ചിത്രവുമായി സഹകരിച്ച എല്ലാവർക്കും പ്രതിഫലം നൽകിയിരുന്നുവെന്നും ബലയ്ക്ക് സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമായി രണ്ട് ലക്ഷം രൂപ നല്‍കിയെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഈ തെളിവുകൾ ഒന്നുമില്ലെങ്കിലും നിങ്ങളെ ഞങ്ങൾ മനസിലാക്കുന്നു എന്ന് സന്തോഷ് പണ്ഡിറ്റും അനീഷ് രവിയും പറഞ്ഞിരുന്നു. ഇവരുടെ അഭിപ്രായത്തെ പിന്തുണച്ചു ആരാധകരും എത്തിയിരുന്നു.
പൊളിച്ചു ഡിയർ, കീപ്പിറ്റപ്പ്. ഈ സ്റ്റേറ്റ്മെന്റ് ഇങ്ങനെ പബ്ലിക്കായി ഇട്ടില്ലെങ്കിലും നിങ്ങളാണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം. എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിദ്ധരിച്ചുവെങ്കിൽ ഈ തെളിവുകൾ നല്ലതാണ്. നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക .ദൈവം നിങ്ങളോടൊപ്പമുണ്ടെന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് കുറിച്ചത്. വി ഓള്‍ വിത്ത് യൂ എന്നായിരുന്നു അനീഷ് രവി കുറിച്ചത്.
സിനിമ ഇല്ലാത്ത ബാലക്ക് ഒരു ചാൻസ് കൊടുത്തതാണ് ഉണ്ണി മുകുന്ദൻ ചെയ്ത തെറ്റ്. വെറുതെ ഇരുന്ന ബാലയ്ക്ക് നല്ലൊരു അവസരം കൊടുത്തു എന്നതിൽ ഉണ്ണി അഭിമാനിക്കുന്നു. പ്രതിഫലം വേണ്ട എന്ന് പറഞ്ഞ് അഭിനയിച്ചിട്ട് 2 ലക്ഷം കൊടുത്തു നിങ്ങൾ നിങ്ങളുടെ മാന്യത കാണിച്ചു. അത് അപ്പോൾ കൊടുക്കാൻ തോന്നിയത് താങ്കൾ വിശ്വസിക്കുന്ന ഈശ്വരന്മാർ തോന്നിപ്പിച്ചതാണ്. അവസരം ഇല്ലാതെ നടന്ന ഒരാളെ കൈ പിടിച്ചു കൊണ്ട് വന്നതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ്. ഇങ്ങനെ നിരവധി കമെന്റുകൾ ഉണ്ണിയെ പിന്തുണച്ചു വരുന്നുണ്ട്.