Connect with us

കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം; ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നതെന്ന് ഒരുപാട് കേട്ടിട്ടുണ്ട്; ഉണ്ണി പിഎസ്

Malayalam

കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം; ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നതെന്ന് ഒരുപാട് കേട്ടിട്ടുണ്ട്; ഉണ്ണി പിഎസ്

കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം; ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നതെന്ന് ഒരുപാട് കേട്ടിട്ടുണ്ട്; ഉണ്ണി പിഎസ്

കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവന്‍ അടക്കമുള്ള ഒരുപിടി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഉണ്ണി. താരങ്ങളോടൊപ്പം നിരന്തരം ചിത്രങ്ങളും മറ്റും പ്രത്യക്ഷപ്പെടുന്നത് കൊണ്ട് തന്നെ ഉണ്ണിക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഉണ്ണി പിഎസ്.

കാവ്യദിലീപ് വിവാഹ ശേഷമാണ് ഉണ്ണി ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തിന് കാവ്യയെ ഒരുക്കിയത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ ഈ മേഖലയില്‍ സജീവമായിരുന്നു എന്ന് പറയുകയാണ് ഉണ്ണി ഇപ്പോള്‍. നടി കല്പനയെ മേക്കപ്പ് ചെയ്ത ഉണ്ണിയുടെ കരിയറില്‍ വലിയൊരു ബ്രേക്കാണ് കാവ്യയുടെ രണ്ടാം വിവാഹത്തിന് മേക്കപ്പ് ചെയ്ത ശേഷം ഉണ്ടായത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഉണ്ണി പിഎസ്.

‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ആര്‍ട്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രൊഫഷനില്‍ ഞാന്‍ എത്തിപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സമയത്ത് ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. പരിപാടികള്‍ക്ക് സ്വന്തമായാണ് മേക്കപ്പ് ചെയ്തിരുന്നത്. അങ്ങനെയാണ് ഞാന്‍ തുടങ്ങുന്നത്. പിന്നീട് ഒരു സുഹൃത്ത് വഴി സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് മറ്റൊരാളുടെ അസിസ്റ്റന്റായി എത്തുകയായിരുന്നു. എന്നാല്‍ ഈ പ്രൊഫഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ എന്നെ ആരും പിന്തുണച്ചിരുന്നില്ല, കാരണം ഇതൊരു പ്രൊഫഷനാണെന്ന് ആര്‍ക്കും അറിവില്ലായിരുന്നു എന്നതാണ് സത്യം’.

‘ഞാന്‍ തുടങ്ങുന്ന സമയത്ത് സമൂഹത്തില്‍ നിന്നും ഇത്രയും പിന്തുണ ഉണ്ടായിരുന്നില്ല. ഞാന്‍ സാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ െ്രെഡവറും അമ്മ തയ്യലുമാണ്. ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്ന ഈ ഒരു സ്‌റ്റേജ് ഞാന്‍ അന്നൊന്നും സ്വപ്നം പോലും കണ്ടിരുന്നതല്ല. ഒരു വീട് വേണം എന്നതായിരുന്നു എന്റെ ആകെയുള്ള സ്വപ്നം. ഇന്റീരിയര്‍ ഡിസൈനിങ് പഠിച്ചിട്ടുള്ളത് കൊണ്ട് അത് നല്ല രീതിയില്‍ ഡിസൈന്‍ ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വപ്നം ഞാന്‍ എങ്ങനെ സാക്ഷാത്കരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു’.

കരിയറിന്റെ തുടക്കത്തില്‍ ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നത്, എന്ന ചോദ്യം ഒരുപാട് കേട്ടിരുന്നു. അത് സ്ത്രീകളുടെ മാത്രം പ്രൊഫഷനാണ് എന്ന് കരുതിയിരുന്ന കാലമായിരുന്നു. പാര്‍ലറില്‍ പോയി മേക്കപ്പ് ചെയ്ത് വരുന്നതായിരുന്നു ആളുകള്‍ക്ക് അറിയുന്ന രീതി. ആ ഒരു സമയത്തേക്ക് ആണ് ഞാന്‍ ഈ ഫീല്‍ഡിലേക്ക് എത്തുന്നത്. മേക്കപ്പ് എന്നത് വലിയ പ്രൊഫെഷനാണ് എന്നാണ് ഞാന്‍ പറയുന്നത്, അവിടെ ജെന്‍ഡര്‍ വ്യത്യാസം ഇല്ല. നിങ്ങള്‍ ടാലന്റഡ് ആണെങ്കില്‍, ഇതിനോട് പാഷന്‍ ഉണ്ടെങ്കില്‍ ഉറപ്പായും തിളങ്ങാന്‍ കഴിയുന്ന ഫീല്‍ഡാണ് ഇതെന്നും ഉണ്ണി പറയുന്നു.

മുന്‍പും തന്റെ കരിയറിനെ കുറിച്ച് ഉണ്ണി സംസാരിച്ചിട്ടുണ്ട്. നടി കല്പനയ്ക്ക് മേക്കപ്പ് ചെയ്താണ് താന്‍ എസ്റ്റാബ്ലിഷ്ഡ് ആയതെന്നാണ് ഉണ്ണി ഒരിക്കല്‍ പറഞ്ഞത്. കുറേക്കാലം കഷ്ടപ്പെട്ടിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഒരുപാട് വിഷയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ഉണ്ടായ പ്രശ്‌നങ്ങളെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് വന്നതെന്ന് ഉണ്ണി പറയുകയുണ്ടായി.

കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ഉണ്ണി ഒരിക്കല്‍ പറയുകയുണ്ടായി. വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാന്‍ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയര്‍ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.

2016 നവംബര്‍ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.

എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്.

More in Malayalam

Trending

Recent

To Top