അപ്പന്‍ മരിച്ച സമയത്ത് താന്‍ സിനിമയില്‍ സജീവമായിരുന്നില്ല,സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു,അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലായിരുന്നു ; കുഞ്ചാക്കോ ബോബന്‍ പറയുന്നു !
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അന്നു മുതല്‍ ഇന്നും കുഞ്ചാക്കോയ്ക്ക് ചോക്ലേറ്റ് ബോയ് പരിവേഷമാണുള്ളത്. നിരവധി ബോള്‍ഡന്‍ കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് കുഞ്ചാക്കോ ബോബന്‍ ആ പഴയ ചോക്ലേറ്റ് ബോയ് തന്നെയാണ്.
ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുൻപ് അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ. നടൻ്റെ പഴയ അഭിമുഖത്തിലെ കുറച്ച് ഭാഗങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. സിനിമയില്‍ സജീവമല്ലാത്ത കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അന്ന് ആരും സഹായിച്ചില്ലെന്നുമാണ് അഭിമുഖത്തിൽ കുഞ്ചാക്കോ ബോബന്‍ പറയുന്നുത്.
സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു തന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോ. സിനിമ നിര്‍മാതാവായ അദ്ദേഹം സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് നടത്തിയിരുന്നു. എന്നാൽ അതൊന്നും പ്രതീക്ഷിച്ച വിജയം കണ്ടില്ല. പിന്നീട് അപ്പന്റെ സുഹൃത്തിന് പണം കടം കൊടുക്കാന്‍ വേണ്ടി അമ്മയുടെ സ്വര്‍ണം പണയം വെക്കുകയും അവയെല്ലാം നഷ്ടമാകുകയും ചെയ്തു. അപ്പോഴും അപ്പന്‍ സുഹൃത്തിനെ ബുദ്ധിമുട്ടിച്ചില്ല.
മാനുഷികമായി അതൊരു പ്ലസ് പോയിന്റാണ്. അപ്പനില്‍ നിന്ന് അങ്ങനെയൊരു സ്വഭാവം തനിക്കും കിട്ടിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അപ്പന്‍ മരിച്ച സമയത്ത് താന്‍ സിനിമയില്‍ സജീവമായിരുന്നില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലതിരുന്ന സമയത്ത് മലയാളത്തിലെ ഒരു പ്രമുഖ വ്യക്തിയോട് താൻ അന്ന് പണം കടം ചോദിച്ചു.
അദ്ദേഹം ഇല്ലെന്ന് പറഞ്ഞ് തന്നെ തിരിച്ച് വിടുകയാണ് ചെയ്തത്. വളരെ ചെറിയൊരു തുകയായിരുന്നു അത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് താന്‍ റിയല്‍ എസ്റ്റേറ്റില്‍ സജീവമായ കാലത്ത് അതേ വ്യക്തി തന്നെ തന്റെ അടുത്തുവന്ന് പണം കടം ചോദിച്ചു. അന്ന് അദ്ദേഹം വന്ന് ചോദിച്ചത് വലിയ തുകയായിരുന്നു. താന്‍ അത് കൊടുക്കുകയും ചെയ്തു. നമ്മുക്ക് സഹായം ചെയ്യാതിരുന്ന പലർക്കും തിരിച്ച് കൊടുത്താണ് പലരോടും താന്‍ റിവഞ്ച് ചെയ്തിരുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന് നേടിയതിന്‍റെ ആഹ്ലാദത്തിലാണ് കുഞ്ചാക്കോ ബോബന്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ന്നാ താന്‍ കേസ് കൊട് ആണ് ആ ചിത്രം. അംബാസ് രാജീവന്‍ എന്ന മുന്‍ കള്ളന്‍റെ വേഷം ചാക്കോച്ചന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒന്നുമായിരുന്നു. പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന തന്‍റെ അടുത്ത ചിത്രവും കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് പ്രത്യേകതകളും പ്രതീക്ഷകളും ഉള്ളതാണ്. തീവണ്ടി സംവിധായകന്‍ ഫെല്ലിനി ടി പി സംവിധാനം ചെയ്‍ത ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക. ഒറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടി ഉണ്ട്. അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്നതാണ് അത്. ചിത്രത്തെക്കുറിച്ച് പറയുകയാണ് ചാക്കോച്ചന്‍.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ പരിപൂര്‍ണ്ണമായ സ്വീകരണത്തിനു ശേഷം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റ്. വളരെ വ്യത്യസ്തമായ ഒരു കഥയും പാത്രസൃഷ്ടിയും മേക്കിംഗ് സ്റ്റൈലും. നിത്യഹരിത നായകനായ അരവിന്ദ് സ്വാമി 25 വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഒരു ബഹുമതിയായാണ് ഞാന്‍ കണ്ടത്. വലിയ സന്തോഷവും തോന്നി. തീവണ്ടിക്കു ശേഷം ഫെല്ലിനിയും ഓഗസ്റ്റ് സിനിമാസും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ പാക്ക്ഡ് എന്‍റര്‍ടെയ്‍നറിനു വേണ്ടിയാണ്. ജാക്കി ഷ്രോഫ്, ആടുകളം നരേന്‍, ഈഷ റെബ്ബ, ദീപ്തി സതി എന്നിവരുടെ സാന്നിധ്യം ചിത്രത്തെ കൂടുതല്‍ ആവേശകരമാക്കുന്നു. സിനിമാപ്രേമികള്‍ക്ക് ത്രില്ലിഗും സിനിമാറ്റിക്കും ആയ ഒരു തിയറ്റര്‍ അനുഭവമായിരിക്കും ഒറ്റ്. ചിത്രം സെപ്റ്റംബര്‍ 2 ന് പ്രദര്‍ശനം ആരംഭിക്കും, ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
