News
ദിൽഷ എപ്പോഴും പാടി നടന്നിരുന്ന പാട്ടുകളിലൊന്ന്; പാട്ടിനൊപ്പം റോബിനും തോളിൽ ചാരി ആരതിയും; ഇത് ആരോടുള്ള പകരം വീട്ടലാണെന്ന് ചോദിച്ച് ഫാൻസ്; റോബിന്റെ റൊമാന്റിക് റീൽ!
ദിൽഷ എപ്പോഴും പാടി നടന്നിരുന്ന പാട്ടുകളിലൊന്ന്; പാട്ടിനൊപ്പം റോബിനും തോളിൽ ചാരി ആരതിയും; ഇത് ആരോടുള്ള പകരം വീട്ടലാണെന്ന് ചോദിച്ച് ഫാൻസ്; റോബിന്റെ റൊമാന്റിക് റീൽ!
ബിഗ് ബോസ് സീസൺ ഫോർ അതിഗംഭീര സീസണായിരുന്നു. ഇരുപത് മത്സരാർഥികൾ പങ്കെടുത്ത നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ലേഡി ടൈറ്റിൽ വിന്നറും ദിൽഷയായിരുന്നു.
ബിഗ് ബോസിനുള്ളിൽ വെച്ച് തന്നെ റോബിൻ രാധാകൃഷ്ണന് ദിൽഷയോട് പ്രണയമുണ്ടായിരുന്നു. സഹമത്സരാർഥികളോട് അത് പലപ്പോഴായി റോബിൻ പറയുകയും ചെയ്തിരുന്നു. ഇരുവരുടേയും ആരാധകർ ദിൽഷ റോബിൻ കോമ്പോ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു.
വിജയിയായി പുറത്ത് വന്ന ശേഷം ദിൽഷ പക്ഷെ പ്രണയം നിരസിക്കുകയാണ് ചെയ്തത്. കരിയറിൽ ശ്രദ്ധിക്കേണ്ടതുള്ളതുകൊണ്ട് ഇപ്പോൾ എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് എന്നുമാണ് ദിൽഷ ഒരിക്കൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.
ശേഷം ഇരുവരും രണ്ട് വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി. അടുത്തിടെ റോബിൻ വീണ്ടും പ്രണയത്തിലായി. നടിയും അവതാരികയും മോഡലും സംരംഭകയുമെല്ലമായ ആരതി പൊടിയുമായിട്ടാണ് റോബിൻ പ്രണയത്തിലായത്. ഒരു അഭിമുഖത്തിൽ വെച്ചാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്.
പിന്നീട് ആ പരിചയം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം താനും ആരതിയും പ്രണയത്തിലാണെന്നും ഫെബ്രുവരിയിൽ വിവാഹിതരാകുമെന്നും റോബിൻ പരസ്യമായി പറഞ്ഞിരുന്നു. റോബിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് ആരതി പൊടിയാണ്.
ഇപ്പോഴിതാ, ആരതിക്കൊപ്പമുള്ള പ്രണയാർദ്രമായ റീലുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. മുൻപെ വാ എന്ന പാട്ടാണ് ആരതിക്കൊപ്പമുള്ള റീൽസിന് ബാഗ്ഗ്രൗണ്ട് സ്കോറായി റോബിൻ നൽകിയിരിക്കുന്നത്. പാട്ടിന് അനുസരിച്ച് റോബിന്റെ തോളിൽ ചായുന്ന ആരതിയേയും വീഡിയോയിൽ കാണാം. വീഡിയോ ഇപ്പോൾ വൈറലാണ്.
ദിൽഷ എപ്പോഴും പാടി നടന്നിരുന്ന പാട്ടുകളിലൊന്നായിരുന്നു മുൻപെ വാ. പുതിയ റീൽ വൈറലായതോടെ ആരോടെങ്കിലുമുള്ള പകരം വീട്ടലാണോ ഇതെന്നാണ് റോബിൻ ഫാൻസ് കമന്റിലൂടെ ചോദിക്കുന്നത്. അതേസമയം പ്രമുഖ നിര്‍മ്മാതാവ് സന്തോഷ്.ടി.കുരുവിള നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന് സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.
about robin
