അല്‍ഫോണ്‍സ് പുത്രനും കാര്‍ത്തിക് സുബ്ബരാജും ഒന്നിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർക്ക് നേരെ ബോഡി ഷെയ്മിങ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് ചിലര്‍ അതിന് താഴെ കുറിച്ചത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചുകൊണ്ട് മെജോ ലൂക്കോസ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
മെജോയുടെ പോസ്റ്റ് ഇങ്ങനെ:
‘സംവിധായകരായ അല്‍ഫോന്‍സ് പുത്രന്റെയും കാര്‍ത്തിക് സുബ്ബരാജിന്റെയും വീഡിയോക്ക് താഴെ വന്ന ചില കമന്റുകള്‍ കണ്ടു. മനുഷ്യര്‍ എല്ലാവരും ഒരുപോലെ ഇരിക്കണമെന്ന് വാശി പിടിക്കരുത്. അയാള്‍ക്ക് മെലിഞ്ഞിരിക്കാം.
അതിന് പല കാരണങ്ങളും ഉണ്ടാകും. അസുഖങ്ങള്‍ ഉണ്ടാകും. എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കണമെന്നില്ലല്ലോ. ഉണ്ടെന്ന് തന്നെയിരിക്കട്ടെ. അതിന് ചികിത്സ തേടണോ വേണ്ടയോ എന്ന് അയാള്‍ക്ക് തീരുമാനിക്കാം. ചിലപ്പോള്‍ അസുഖങ്ങള്‍ ഒന്നും ഇല്ലായിരിക്കാം.
അതല്ല അയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് എന്നതിന് നിങ്ങളുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ രേഖാമൂലം പോലീസില്‍ പരാതിപ്പെടാം. അല്ലാതെ പബ്ലിക് പോസ്റ്റിന് താഴെ നിങ്ങളുടെ നിഗമനങ്ങള്‍ ഛര്ദിച്ചുവെക്കാമെന്നില്ല. ചിലപ്പോള്‍ അയാള്‍ക്ക് മെലിഞ്ഞിരിക്കുന്നതാകും ഇഷ്ടം. അയാള്‍ ഇഷ്ടമുള്ളത് ചെയ്യട്ടെ. അമിത വണ്ണമുള്ളവരുടെ കാര്യവും അങ്ങനെ തന്നെ. അനാവശ്യ കരുതല്‍ ആര്‍ക്കും ആവശ്യമില്ല. അമിത വണ്ണമുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കാണ് ചികിത്സ വേണ്ടത് അവര്‍ക്കല്ല.’
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...