കുഞ്ഞിന് വേണ്ടി ശ്രമിച്ചപ്പോഴെല്ലാംഫലം നെഗറ്റീവ്, അന്ന് ഹൃദയം തകർന്നു, ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് പ്രാർഥിച്ചു.. ഡിപ്രഷൻ സ്റ്റേജിലേക്ക് പോയി, എനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലായിരിക്കുമെന്ന് തോന്നിത്തുടങ്ങി, അതുകൊണ്ടായിരിക്കാം മറ്റ് രണ്ട് കുഞ്ഞുങ്ങളുള്ള വീട്ടിലേക്ക് ദൈവം എത്തിച്ചത് നാല് വര്‍ഷം കുഞ്ഞുങ്ങള്‍ ഉണ്ടാവാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി മഷൂറ

കുഞ്ഞതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ അടുത്തിടെയാണ് മഷൂറ ഗർഭിണിയാണെന്ന് ബഷീർ ആരാധകരെ അറിയിച്ചത്. അതിന് ശേഷം ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും ബഷീറും കുടുംബവും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ നേർച്ചയും കാഴ്ചയും വെച്ച് കാത്തിരുന്നാണ് താൻ ഗർഭിണിയായതെന്ന് പറയുകയാണ് മഷൂറ ഇപ്പോൾ. പുതിയ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ഞാൻ വിവാഹം കഴിഞ്ഞ് ബഷീറിന്റെ വീട്ടിലേക്ക് വരുമ്പോൾ സൈഗു ജനിച്ച് മാസങ്ങൾ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. അതുകൊണ്ട് കുറച്ച് കാലത്തേക്ക് എനിക്കും ബഷീറിനും കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.’ ‘പിന്നെ പഠനവും പൂർത്തിയായിരുന്നില്ല. ഇതെല്ലാം ബഷീറിനോട് പറഞ്ഞപ്പോൾ ബഷീറും സമ്മതിച്ചു. അങ്ങനെ രണ്ട് വർഷത്തേക്ക് കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു. എല്ലാ പ്രിക്കോഷൻസും എടുത്താണ് ജീവിച്ചിരുന്നത്. എപ്പോൾ കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുവോ അപ്പോൾ കുഞ്ഞ് ഉണ്ടാകുമെന്ന പൊട്ടബുദ്ധിയായിരുന്നു അന്ന് എനിക്ക്
ബഷീർ അപ്പോഴും എന്നോട് പറഞ്ഞിരുന്നു. നീ വിചാരിക്കുന്ന സമയത്ത് കുഞ്ഞിനെ കിട്ടണമെന്നില്ലെന്ന്. പിന്നീട് കുഞ്ഞിന് വേണ്ടി ശ്രമിച്ചപ്പോഴെല്ലാം നെഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് എനിക്ക് പേടി വരാൻ തുടങ്ങിയത്. എത്രയൊക്കെ സന്തോഷം ലഭിച്ചാലും കുഞ്ഞില്ലല്ലോയെന്ന സങ്കടം എനിക്ക് എപ്പോഴുമുണ്ടായിരുന്നു.’ ‘അപ്പോഴെല്ലാം സുഹാനയും ബഷീറും ചേർന്ന് ആശ്വസിപ്പിച്ചിരുന്നു. പിന്നെ എനിക്ക് തോന്നി തുടങ്ങി ഇനി ചിലപ്പോൾ എനിക്ക് കുഞ്ഞുണ്ടാവില്ലായിരിക്കുമെന്ന്. അതുകൊണ്ടായിരിക്കാം മറ്റ് രണ്ട് കുഞ്ഞുങ്ങളുള്ള വീട്ടിലേക്ക് ദൈവം എന്നെ കൊണ്ടെത്തിച്ചത് എന്നൊക്കെ. രാത്രികളില്ലെല്ലാം കരച്ചിലായിരുന്നു.
മാത്രമല്ല എല്ലാവരും ചോദിക്കാനും തുടങ്ങി. ബഷീറിന് കുഴപ്പമൊന്നുമില്ലെന്ന് രണ്ട് കുട്ടികൾ നേരത്തെ ഉള്ളതുകൊണ്ട് എല്ലാവർക്കും അറിയാമല്ലോ. അപ്പോൾ എന്നെ ഇനി എല്ലാവരും കുറ്റപ്പെടുത്തുമല്ലോ എന്നൊക്കെ ചിന്ത പോയിരുന്നു.അപ്പോഴാണ് പീരിയഡ്സ് വൈകിയത് അന്ന് എല്ലാവരും പ്രതീക്ഷിച്ചു ഗർഭിണിയായിരിക്കുമെന്ന്. അങ്ങനെ ഞങ്ങൾ പരിശോധിക്കാൻ ആശുപത്രിയിൽ പോയി ബഷീറടക്കം എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. ഞാനും അതിയായി സന്തോഷിച്ചിരുന്നു. പക്ഷെ ഡോക്ടർ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അന്ന് ഹൃദയം തകർന്നപോലെയാണ് തോന്നിയത്. അതിന് മുമ്പും പിൻപും അത്തരമൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാൻ സങ്കടം അറിയാതെ ജീവിച്ച കുട്ടിയായിരുന്നു. ഞാൻ വിഷമിപ്പിച്ചപ്പോഴെല്ലാം ബഷീരഉം സുഹാനയും എനിക്കൊപ്പം നിന്നിട്ടെയുള്ളു.’ ‘ഇവരിൽ നിന്ന് മാത്രമാണ് എനിക്ക് പ്രഷർ കിട്ടാതിരുന്നത്. പിന്നീട് ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് ഞങ്ങൾ പ്രാർഥിച്ചു. പലതവണ ഞാൻ ഡിപ്രഷൻ സ്റ്റേജിലേക്ക് വരെ പോയിരുന്നു. അങ്ങനെയാണ് പെരുന്നാളിന് മുമ്പ് കാത്തിരുന്ന് ഏറെ നാളുകൾക്ക് ശേഷം ഗർഭിണിയാണെന്ന് ടെസ്റ്റിലൂടെ അറിഞ്ഞത്. ഇപ്പോൾ മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്’ മഷൂറ പറഞ്ഞു.
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ സുപരിചിതനായി മാറിയ താരമാണ് വിനായകന്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ...