Connect with us

‘പുഷ്പ’ രണ്ടാം ഭാഗത്തിന് തുടക്കം; ആവേശത്തിലായി ആരാധകര്‍

News

‘പുഷ്പ’ രണ്ടാം ഭാഗത്തിന് തുടക്കം; ആവേശത്തിലായി ആരാധകര്‍

‘പുഷ്പ’ രണ്ടാം ഭാഗത്തിന് തുടക്കം; ആവേശത്തിലായി ആരാധകര്‍

റിലീസായ നാള്‍ മുതല്‍ തരംഗം സൃഷ്ടിച്ച അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ‘പുഷ്പ’ രണ്ടാം ഭാഗത്തിന് തുടക്കമായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ നടന്നു.

സിനിമയുടെ സംവിധായകന്‍ സുകുമാര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതാരായിരുന്നു. ന്യൂയോര്‍ക്കിലായതിനാല്‍ അല്ലുവിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പശ്ചിമ ബംഗാളിലെ ബങ്കുരയിലെ ഗ്രാമീണ മേഖലയില്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയിലെ സുപ്രധാന രംഗങ്ങള്‍ അടങ്ങുന്ന ഷെഡ്യൂളായിരിക്കുമിത് എന്ന് പറയപ്പെടുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല. പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള പോരാട്ടം തന്നെയാകും സിനിമയുടെ കഥ എന്നാണ് സൂചന. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.

More in News

Trending