News
ബലാത്സംഗക്കേസ് പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്യുന്ന മറ്റൊരു വ്യക്തി രാഹുല്‍ ഈശ്വര്‍ മാത്രമാണ്; ജെ. ദേവികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍!
ബലാത്സംഗക്കേസ് പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്യുന്ന മറ്റൊരു വ്യക്തി രാഹുല്‍ ഈശ്വര്‍ മാത്രമാണ്; ജെ. ദേവികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍!
ബലാത്സംഗക്കേസ് പ്രതിയും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെ പിന്തുണക്കുന്ന എഴുത്തുകാരി ജെ. ദേവികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. ജെ. ദേവിക മധു കിശ്വറാകാനുള്ള വഴിയിലാണ് എന്നാണ് എന്‍ എസ് മാധവന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു എൻ എസ് മാധവൻ പ്രതികരിച്ചത്.
പൂർണ്ണമായി വായിക്കാം…”ജെ. ദേവിക മധു കിശ്വറാകാനുള്ള വഴിയിലാണ്…! ബലാത്സംഗക്കേസ് പ്രതിയായ സിവിക് ചന്ദ്രനെ പിന്തുണക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്യുന്ന മറ്റൊരു വ്യക്തി രാഹുല്‍ ഈശ്വര്‍ മാത്രമാണ്, എന്നായിരുന്നു എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. ആദ്യകാലത്ത് പുരോഗമന നിലപാടുണ്ടായിരുന്ന ഫെമിനിസ്റ്റായിരുന്നു മധു കിശ്വര്‍.
പിന്നീട് 1990 ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ മുമ്പുണ്ടായ നിലപാടില്‍ നിന്ന് മാറി. മധു കിശ്വറിന്റെ ഈ മാറ്റം വലിയ ചര്‍ച്ചയായിരുന്നു. നിലവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചില്‍ ചെയര്‍ പ്രൊഫസറാണ് മധു കിശ്വര്‍. നേരത്തെ സിവിക് ചന്ദ്രനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു ജെ ദേവിക സ്വീകരിച്ചത്.
ജെ ദേവികക്കെതിരെ ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് എന്‍ എസ് മാധവന്റെ പ്രതികരണം. സിവിക് ചന്ദ്രന് എതിരായ മീ ടു ആരോപണത്തില്‍ നടന്ന സംഭവങ്ങളെ പറ്റി കാര്യമായി ഒന്നുമില്ല എന്നും സി പി ഐ എം വിമര്‍ശകരായ പുരുഷന്മാരുടെ വിശ്വാസ്യതയെ നശിപ്പിക്കാനുള്ള നീക്കമാണ് എന്നും ജെ. ദേവിക പറഞ്ഞിരുന്നു.
സിവിക് ചന്ദ്രന്‍ കേസിലെ രണ്ടാമത്തെ അതിജീവിതയുടെ ഐഡന്റിറ്റി ജെ ദേവിക അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതും വിവാദമായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഡിലിറ്റ് ചെയ്യുകയും ശേഷം അതിജീവിതയുടെ പേരില്ലാതെ റീ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, ലൈംഗികപീഡന കേസില്‍ സിവിക് ചന്ദ്രന് കോടതി ജാമ്യം അനുവദിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരുന്നത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണ് എന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതി പറഞ്ഞത്.
ഇത് വലിയ വിവാദമായിരുന്നു. ഇതോടെ ജാമ്യം റദ്ദാക്കാനും കോടതി പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.
about n s madhavan