അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു ‘പുഷ്പ’. താരത്തിന് ദേശീയ അവാര്‍ഡ് വരെ ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയുമായി അല്ലുവുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. പു കയില, പാന്‍, മ ദ്യം എന്നിവയുടെ പരസ്യത്തില്‍ നിന്നും എന്നും മാറി നിന്നിട്ടുള്ള താരമാണ് അല്ലു അര്‍ജുന്‍.
എന്നാല്‍ പുഷ്പയുടെ നിര്‍മ്മാതാക്കളെ ഒരു പ്രശസ്ത മദ്യ, പാന്‍ ബ്രാന്‍ഡ് സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റൊന്നിനുമല്ല, സ്‌ക്രീനില്‍ അല്ലു അര്‍ജുന്‍ മ ദ്യപിക്കുമ്പോഴും പു കവലിക്കുമ്പോഴും പാന്‍ ചവക്കുമ്പോഴും തങ്ങളുടെ ലോഗോ ഫ്രെയ്മില്‍ വെയ്ക്കണം എന്നാണേ്രത ഈ ബ്രാന്‍ഡിന്റെ ആവശ്യം. കോടികളാണ് ഇതിനായി ബ്രാന്‍ഡ് പ്രതിഫലം നല്‍കാനിരുന്നത്.
10 കോടി ആയിരുന്നു വാഗ്ദാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്യാത്ത അല്ലു അര്‍ജുന്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. പു കവലിക്കുന്നതോ മ ദ്യപിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നത് അല്ലുവിന് താല്‍പര്യമില്ലാത്ത വിഷയമാണ്. അതുകൊണ്ട് തന്നെ അല്ലു നോ പറയുകയായിരുന്നു. ഇത് ആദ്യമായല്ല ഇത്തരം ഓഫറുകള്‍ അല്ലു അര്‍ജുന്‍ നിരസിക്കുന്നത്.
നേരത്തെ ഒരു പുകയില ബ്രാന്‍ഡ് അവരുടെ പരസ്യത്തില്‍ അഭിനയിക്കാനായി വലിയൊരു തുക തന്നെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇതൊന്നും ഉപയോഗിക്കാത്ത ആളായതിനാലും ആരാധകരെ അങ്ങനെ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാലും ആ ഓഫര്‍ അല്ലു നിരസിക്കുകയായിരുന്നു.
അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2, 2024ല്‍ തിയേറ്ററുകളിലെത്തും. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന ചിത്രത്തിനായി മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. പുഷ്പയും ഫഹദിന്റെ ഭന്‍വര്‍ സിങ് ഷെഖാവത് എന്ന കഥാപാത്രവുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് പുഷ്പ ആദ്യ ഭാഗം അവസാനിച്ചത്.