Connect with us

ഒരാള് ഇഷ്ടമല്ലെന്ന് പറഞ്ഞ ഉടനെ അവരെ കത്തിയെടുത്ത് കുത്താനോ സന്യാസിയായി പോവാനോ നില്‍ക്കുകയാണോ വേണ്ടത്.. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന തീരുമാനമാണ് റോബിനെടുത്തത്… അതിന് അദ്ദേഹത്തെ അഭിനന്ദിക്കണം, ഡോക്ടറുടെ ജീവന്റെ പാതിയായി ഇനി ആരതിയും

Malayalam

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ടാണ് റോബിൻ കഴിഞ്ഞ ദിവസം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. ‘പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻ​ഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻ​ഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി’, എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്.

ഇക്കാര്യത്തില്‍ റോബിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ആരാധകരും പറയുന്നു. ശരിക്കും റോബിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത് എന്നാണ് യൂട്യൂബ് ചാനലുകളിലൂടെ പ്രചരിക്കുന്ന വീഡിയോയിലൂടെ ചിലര്‍ ചോദിക്കുന്നത്. ഒരാള് ഇഷ്ടമല്ലെന്ന് പറഞ്ഞ ഉടനെ അവരെ കത്തിയെടുത്ത് കുത്താനോ സന്യാസിയായി പോവാനോ നില്‍ക്കുകയാണോ വേണ്ടത്. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന തീരുമാനമാണ് റോബിനെടുത്തത്. അത് അഭിനന്ദിക്കാന്‍ പറ്റിയ കാര്യമല്ലേന്നാണ് ചോദ്യം. റോബിനില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണ്.

ആരതിയെ കണ്ടപ്പോള്‍ തനിക്ക് പറ്റിയ ആളാണെന്ന് മനസിലായി. അവര്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ടാവും. രണ്ടാളും ഓക്കെയായി മുന്നോട്ട് പോയി. ഫെബ്രുവരിയില്‍ വിവാഹമാണ്. എന്നാല്‍ ചില വിമര്‍ശകരുടെ ചോദ്യം ബിഗ് ബോസിലുണ്ടായ പ്രണയം സത്യമല്ലായിരുന്നോ എന്നാണ്. എന്നാല്‍ അദ്ദേഹം ഇഷ്ടം പറഞ്ഞു, അത് അംഗീകരിക്കില്ലെന്ന് മനസിലായതോടെ എല്ലാം വിട്ടു. ഇനിയും വിമര്‍ശിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോന്നാണ് ആരാധകരില്‍ നിന്നുള്ള ചോദ്യം.

ബിഗ് ബോസ്സിൽ ഉള്ളപ്പോൾ തന്റെ സഹ മത്സരാർത്ഥയായ ദിൽഷയോട് റോബിന്റെ പ്രണയം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ തനിയ്ക്ക് സുഹൃത്ത് മാത്രമായിട്ടാണ് കാണാൻ സാധിക്കുകയെന്നായിരുന്നു ദിൽഷയുടെ മറുപടി

ഇതിന് പിന്നാലെയാണ് ആരതി പൊടി എന്ന യുവതിയുമായി റോബിന്‍ സൗഹൃദത്തിലാവുന്നത്. ആരതിയുടെ കൂടെയുള്ള വീഡിയോസും ചിത്രങ്ങളുമൊക്കെ പുറത്ത് വിട്ട് തുടങ്ങിയതോടെ റോബിന്‍ വീണ്ടും പ്രണയത്തിലായെന്ന് വാര്‍ത്ത പുറത്തുവരുകയായിരുന്നു. റോബിന്റെ അഭിമുഖം എടുക്കാന്‍ വന്ന പെണ്‍കുട്ടി ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്

More in Malayalam

Trending