Malayalam
മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്…; മറുപടിയുമായി കൊച്ചു പ്രേമന്‍
മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്…; മറുപടിയുമായി കൊച്ചു പ്രേമന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കൊച്ചു പ്രേമന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര് എന്ന ചോദ്യത്തിന് ആണ് അദ്ദേഹം ഉത്തരം നല്‍കിയത്.
മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ക്കു ശേഷം ഇന്നത്തെ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസിലാണെന്നാണ് താന്‍ പറയുമെന്നും കൊച്ചുപ്രേമന്‍ പറഞ്ഞു. എല്ലാ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നടനാണ് ഫഹദ്. വില്ലനായലും, ഹാസ്യ കഥാപാത്രമായാലും നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ചെയ്യും.
വലിയ നടനായിട്ടു പോലും മറ്റ് സീനിയര്‍ നടന്‍മാരെ അദ്ദേഹം നല്ല രീതിയിലാണ് ബഹുമാനിക്കുന്നത്. അതിനപ്പുറം അദ്ദേഹം നമ്മളോട് സംശയം ചോദിക്കുകയ്യും ചെയ്യേണ്ട രീതി ചോദിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നമ്മുക്കും പലപ്പോഴും സന്തോഷം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ തലമുറയിലെ നടന്‍മാരെ അഭിനയത്തിന്റെ പേരില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. അത്ര കഴിവുള്ളവരാണ് ഇന്നത്തെ കുട്ടികള്‍ എന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് അങ്ങനെ ഒരു സാഹചര്യമില്ലായിരുന്നു. വളരെ കഷ്ടപ്പട്ടായിരുന്നു സിനിമയിലെത്തിയത് അങ്ങനെയെത്തിയ നടന്‍മാര്‍ ഇന്നും നില നില്‍ക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് മോഹന്‍ലാലും മമ്മൂട്ടിയും ഇന്നും നിലനില്‍ക്കുന്നത്.