News
ആ രണ്ടു സിനിമയിലേക്കും പ്രിയാമണിയെ ആണ് വിളിച്ചത്; പക്ഷെ, ഗോപികയ്ക്കും ആന്‍ അഗസ്റ്റിനും ഗുണകരമായി മാറിയതിങ്ങനെ; ലാല്‍ ജോസിന്റെ നായികമാർ !
ആ രണ്ടു സിനിമയിലേക്കും പ്രിയാമണിയെ ആണ് വിളിച്ചത്; പക്ഷെ, ഗോപികയ്ക്കും ആന്‍ അഗസ്റ്റിനും ഗുണകരമായി മാറിയതിങ്ങനെ; ലാല്‍ ജോസിന്റെ നായികമാർ !
മലയാള സിനിമയ്ക്ക് ലഭിച്ച സൗഭാഗ്യമാണ് സംവിധായകനാണ് ലാല്‍ ജോസ്. മലയാള സിനിമയിലേക്ക് മികച്ച നായികമാരെ സമ്മാനിച്ച സംവിധായകൻ എന്നാണ് എല്ലായിപ്പോഴും ലാൽ ജോസിനെ വിശേഷിപ്പിക്കാറുള്ളത്.
താന്‍ നായികമാരെ കണ്ടെത്തിയതിനെക്കുറിച്ചും അവരുടെ അഭിനയമികവിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായിരുന്നു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കിട്ടത്.
റിയാലിറ്റി ഷോയിലൂടെയായാണ് അനുശ്രീയെ കണ്ടെത്തിയത്. ഒരു മേക്കപ്പമില്ലാതെ, സ്ലിപ്പറിട്ട് തനിനാടനായാണ് അനുശ്രീ എത്തിയത്.
ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തില്ലെങ്കില്‍ എന്ന മറുപടിയായിരുന്നു അവളെ സെലക്റ്റാക്കിയത്. സാറല്ലെങ്കില്‍ മറ്റൊരു സാര്‍, ഞാനെന്തായാലും സിനിമയിലെത്തുമെന്നായിരുന്നു അനുശ്രീ പറഞ്ഞത്.
ഓരോ ആളുകള്‍ക്കും ഓരോ തരത്തിലുള്ള ഗുണങ്ങളുണ്ടായിരുന്നു. അതാത് ക്യാരക്ടറിന് ഏറ്റവും മികച്ചതായിരുന്നു അവര്‍. റീനു മാത്യൂസിനെ മമ്മൂട്ടിയുടെ നായികയായി തിരഞ്ഞെടുത്തുവെങ്കിലും അത് നടന്നില്ല.
10 വര്‍ഷത്തിന് ശേഷം ഇമ്മാനുവലിലൂടെയാണ് അത് സാധ്യമായത്. ചാന്തുപൊട്ടിലേക്ക് നായികയായി തീരുമാനിച്ചത് പ്രിയാമണിയെ ആയിരുന്നു. മദ്രാസിലെ ഫ്‌ളാറ്റിലേക്ക് എന്നെ കാണാന്‍ വന്നിരുന്നു.
സിനിമ തുടങ്ങാന്‍ വൈകിയതോടെയാണ് അവര്‍ സത്യമെന്ന ചിത്രത്തില്‍ അഭിനയിച്ചത്. അല്ലെങ്കില്‍ അവരുടെ ആദ്യ സിനിമ ചാന്തുപൊട്ട് ആവേണ്ടതായിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലേക്ക് വേണ്ടിയും അവരെ കാസ്റ്റ് ചെയ്തിരുന്നു. അവര്‍ വരാതായതോടെയാണ് ആന്‍ അഗസ്റ്റിനെ കാസ്റ്റ് ചെയ്തത്.
about lal jose
