Malayalam
‘പുതിയ ഒരു സിനിമയുമായി ഞാന്‍ അനുഗ്രഹവും പ്രോത്സാഹനവും വേണം’,; പുതിയ ചിത്രവുമായി രാജസേനന്‍
‘പുതിയ ഒരു സിനിമയുമായി ഞാന്‍ അനുഗ്രഹവും പ്രോത്സാഹനവും വേണം’,; പുതിയ ചിത്രവുമായി രാജസേനന്‍
Published on
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് രാജസേനന്‍. ഇപ്പോഴിതാ രാജസേനന്‍ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നു. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്.
തിരക്കഥയൊരുക്കുന്നതും സംവിധായകനാണ്. ഇന്ദ്രന്‍സും രാജസേനനുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, ജോയ് മാത്യൂ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്ലാപിന്‍ മൂവി മേക്കേഴ്‌സ് ആണ് നിര്‍മ്മാതാക്കള്‍. സാംലാല്‍ പി തോമസ് ആണ് ഛായാഗ്രാഹണം. എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. ചിത്രത്തിന്റെ പൂജ ഞായറാഴ്ച രാവിലെ നടക്കും.
‘പുതിയ ഒരു സിനിമയുമായി ഞാന്‍ അനുഗ്രഹവും പ്രോത്സാഹനവും വേണം’, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് രാജസേനന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Continue Reading
You may also like...
Related Topics:Rajasenan
