മലയാളത്തിൽ അന്നും ഇന്നും ഉണ്ടായിരുന്നതിൽ നല്ല നടി ഉർവശി മാത്രമാണ് ..അവർ ഇല്ലായിരുന്നുവെങ്കിൽ അന്ന് ആ സിനിമകൾ ഉണ്ടാകില്ലായിരുന്നു : രാജസേനൻ
ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെ സിനിമാലോകത്ത് ശ്രദ്ധിക്കപെട്ട സംവിധായകനാണ് രാജസേനൻ. 1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു.
ഇപ്പോഴിതാ രാജസേനൻ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നടി ഉർവശിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.”ഉർവശി ഇല്ലെങ്കിൽ ആ രണ്ടു സിനിമ ഞാൻ ചെയ്യില്ലായിരുന്നു. ഉർവശിയെ നായികയാക്കി ഞാൻ മൂന്നു സിനിമയാണ് മൊത്തം ചെയ്തിട്ടുള്ളത്. അതിൽ കടിഞ്ഞൂൽ കല്യാണം എന്ന സിനിമയും മധുചന്ദ്രലേഖ എന്ന സിനിമയും ഉർവശി ഇല്ലായിരുന്നെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു. ഈ രണ്ടു സിനിമയിലും ഉർവശിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. ഉർവശി എന്ന ആക്ട്രസ്സ് ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ രണ്ടു സിനിമകളും ചെയ്യില്ല. കാരണം ആ റേഞ്ചിൽ പെർഫോം ചെയ്യാൻ അപ്പോഴും ഒരു ആൾ ഇല്ല, ഇപ്പോഴും ആൾ ഇല്ല. അവരുടെ ടാലന്റ് വേറെയാണ്. ഏത് ഡയറക്ടർ ആയാലും, അതിപ്പോൾ ഞാനോ സത്യേട്ടനോ ആരായാലും അവരോടൊപ്പം നിന്ന് ആ കഥാപാത്രം ഏതാണോ അതിനോട് ഇഴുകി ചേർന്ന് പോകാൻ ഒരു ശ്രമം നടത്തുന്ന ആളാണ് ഉർവശി. അവർ ഒരിക്കലും വെറുതെ വന്നിരിക്കില്ല.
സാധാരണ എല്ലാ നടിമാരും ചെയ്യുന്നത് അവരവരുടെ ഷോട്ട് കഴിഞ്ഞാൽ പോയി എവിടെങ്കിലും മാറിയിരിക്കും അല്ലെങ്കിൽ സുഹൃത്തുക്കളോടൊക്കെ സംസാരിച്ചുകൊണ്ടിരിക്കും. എന്നാൽ ഉർവശി അങ്ങിനെ അല്ല, അവർ എവിടെയും പോയി മാറിയിരിക്കില്ല അവരുടെ ഷോട്ട് കഴിഞ്ഞാലും.അവർ അവിടെ തന്നെ ചുറ്റി തിരിഞ്ഞു നിൽക്കും. ഉദാഹരണത്തിന്, ജയറാമും ഉർവശിയും ഒന്നിച്ചുള്ള സീൻ ആണെങ്കിൽ ആദ്യം ഉർവശിയുടെ എടുത്ത് കഴിഞ്ഞാലും ഉർവശി പോകില്ല. ജയറാമിന്റെ സീനുകൾ ഷൂട്ട് ചെയ്യുമ്പോഴും അവിടെത്തന്നെ നിൽക്കും.
ജയറാം അഭിനയിക്കുന്നത് അവർക്ക് കാണണം. നന്നായിട്ട് ഓരോ കാര്യങ്ങളും ശ്രദ്ധിക്കുന്ന ഒരാളാണ്, അതുകൊണ്ട് തന്നെയാണ് അവർക്ക് ഈ അംഗീകാരങ്ങൾ ഒക്കെ ലഭിച്ചുകൊണ്ടിരിക്കുന്നതും” – രാജസേനൻ പറയുന്നു. “മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും ഉർവശി ചേച്ചി തന്നെയാണ് അവരെ വെല്ലുന്ന ഒരു നടിയും മലയാളത്തിൽ ഇല്ല” എന്നാണ് ഈ വീഡിയോയ്ക്ക് താഴെ ആരാധകർ അഭിപ്രായപ്പെടുന്നത്.