Connect with us

എനിക്ക് മണിയെ ഒത്തിരി ഇഷ്ടമാണ്… ഒരു അനിയനെപ്പോലെയായിരുന്നു, എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു ;രാജസേനൻ

Movies

എനിക്ക് മണിയെ ഒത്തിരി ഇഷ്ടമാണ്… ഒരു അനിയനെപ്പോലെയായിരുന്നു, എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു ;രാജസേനൻ

എനിക്ക് മണിയെ ഒത്തിരി ഇഷ്ടമാണ്… ഒരു അനിയനെപ്പോലെയായിരുന്നു, എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു ;രാജസേനൻ

നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ പ്രിയ സംവിധായകൻ ആണ് രാജസേനൻ. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനൻ ശ്രദ്ധിക്കപ്പെട്ടത്. താൻ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായക കഥാപാത്രമായും രാജസേനൻ അഭിനയിച്ചിരുന്നു.

1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്
.രാജസേനൻ സംവിധാനം ചെയ്ത ജയറാം, പ്രഭു, കലാഭവൻ മണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു മലയാളി മാമന് വണക്കം.

2002 ലായിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്‌ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരുന്നത്. ഇപ്പോഴിതാ മണിയേക്കുറിച്ചും മലയാളി മാമനിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തേക്കുറിച്ചും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു

തിരുപ്പതി പെരുമാൾ/മുനിയാണ്ടി എന്ന കഥാപാത്രമായാണ് മണി ചിത്രത്തിലെത്തിയത്. മണി എനിക്കൊരു അനിയനെപ്പോലെയായിരുന്നു, എനിക്ക് മണിയെ ഒത്തിരി ഇഷ്ടമാണ്. എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു. ഒരു അനിയനെപ്പോലെ കൊണ്ടു നടക്കുമായിരുന്നു ഞാൻ. ഞാൻ മണിയെ വിളിച്ചിരുത്തി തമാശ പറയിപ്പിക്കും പാട്ട് പാടിപ്പിക്കും. പിന്നെ അയാളൊരു ഈശ്വരന്റെ സൃഷ്ടിയാണ്. ഇങ്ങനെയും ദൈവം മനുഷ്യന് കല കൊടുക്കുമോ? എന്തൊരു അനുഗ്രഹമാണ് കൊടുത്തത്. പക്ഷേ പെട്ടെന്ന് അങ്ങു പോയി.

അങ്ങനെ കൊണ്ടുനടന്നിരുന്ന ഒരു കലാകാരനായിരുന്നതുകൊണ്ട് മലയാളി മാമന് വണക്കത്തിന്റെ ചർച്ച നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ആ റോള് ആരെക്കൊണ്ട് ചെയ്യിക്കാം എന്ന് ഒരുപാട് ചർച്ചകളൊക്കെ വന്നു. ഏതെങ്കിലും തമിഴ് താരത്തെ കൊണ്ട് ചെയ്യിക്കാമെന്നൊക്കെ. പക്ഷേ ഞാൻ പറഞ്ഞു നമ്മുക്ക് മണിയെക്കൊണ്ട് ചെയ്യിക്കാമെന്ന്. ചിലർക്കൊക്കെ ആദ്യം അതിൽ വിയോജിപ്പൊക്കെയുണ്ടായിരുന്നു. മണിയുടെ അപ്പിയറൻസൊക്കെ ഞാൻ വേറെ രീതിയിലാണ് മനസിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ആദ്യം മണിയുടേത് ഒരു വിഗ്ഗ് വച്ച ലുക്കായിരുന്നു.

അങ്ങനെ വച്ചപ്പോൾ അവിൽ കച്ചവടക്കാരനാണല്ലോ, അപ്പോൾ ഒരു ഡാൻസ് മാഷിന്റെ ലുക്ക് ഒക്കെയേ വരുന്നുണ്ടായിരുന്നുള്ളൂ. അപ്പോൾ ജയമോഹൻ എന്നോട് പറഞ്ഞു, ഞാൻ വിഗ് മാറ്റിയിട്ട് വേറൊരു സംഭവം ചെയ്യട്ടേയെന്ന്. അങ്ങനെ ജയമോഹനാണ് മണിയെ മേക്കപ്പ് റൂമിലേക്ക് കൊണ്ടുപോയി, മുടിയുടെ മുൻഭാഗമൊക്കെ വടിച്ചു കളഞ്ഞ് ആ കോസ്റ്റ്യൂമും ഒക്കെ ധരിപ്പിച്ച് മണിയെ ഞങ്ങളുടെ മുൻപിലേക്ക് കൊണ്ടുവന്നത്. ജയറാം അപ്പോൾ എന്റെ അടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇതു കണ്ടതും ജയറാം അങ്ങ് ചാടിയെഴുന്നേറ്റു, ഓ അസാധ്യ ലുക്ക് എന്ന് പറഞ്ഞു.

ഞാൻ ജയമോഹനും കൈകൊടുത്തു, മണിക്കും കൈ കൊടുത്തു. അങ്ങനെയാണ് ആ അപ്പിയറൻസ് വരുന്നത്, അസാധ്യമായൊരു അപ്പിയറൻസായിരുന്നു അത്. മണിക്കും ഒരുപാട് ഗുണം ചെയ്ത സിനിമയായിരുന്നു അത്. ജഗതി, സുജ കാർത്തിക, റോജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിലെ കലാഭവൻ മണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും അദ്ദേഹത്തിനേറെ പ്രശംസകൾ ലഭിക്കുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top