News
റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു; കണ്മണിയെ വരവേറ്റ് കുടുംബം
റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു; കണ്മണിയെ വരവേറ്റ് കുടുംബം
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് റഹ്മാന്. നടനായും സഹനടനായും മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയ താരം റഹ്മാന് സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. പത്മരാജന് സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടന് സിനിമയില്‍ എത്തിയത്.
ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ്. തെലുങ്ക് ഭാഷകളിലും റഹ്മാന് അഭിനയിച്ചിരുന്നു. നായകനായി മാത്രമല്ല ഉപനായകനായും നടന് തിളങ്ങിയിരുന്നു. ഇന്നും സിനിമയില്‍ സജീവമാണ് നടന്. ഇപ്പോഴിതാ റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
റുഷ്ദ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു. ശ്വേതാ മേനോന് അടക്കം ഒട്ടേറെ പേര് റുഷ്ദയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം. തെന്നിന്ത്യന്‍ സിനിമ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
വിവാഹ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റഹ്മാന്റെ മകള്‍ക്ക് ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിനെ കുറിച്ച് നടന് കുറിച്ച വാക്കുകളാണ്. വിവാഹം കഴിഞ്ഞ് എല്ലാവരും മടങ്ങുന്ന സമയം വരെ മൂത്ത ചേട്ടനെ പോലെ മോഹന്‍ലാല്‍ തന്റെ കൂടെ നിന്നുവെന്നും റഹ്മാന് പറഞ്ഞിരുന്നു.
